×

കർണ്ണാടകയിൽ മൃഗബലി ;യെല്ലമ്മ ഉത്സവത്തിന് തുടക്കം കുറിച്ചു

ബെംഗളൂരു : കര്‍ണാടകയില്‍ ദേവപ്രീതിയ്ക്കായി ഇരുനൂറിലധികം മൃഗങ്ങളെ ബലിയര്‍പ്പിച്ചു.

ബെലാഗാവി ജില്ലയിലെ കോകത്താനൂര്‍ ഗ്രാമത്തില്‍ വെള്ളിയാഴ്ച ആരംഭിച്ച യെല്ലമ്മ ഉത്സവത്തിലാണ് ഇരുനൂറിലധികം മൃഗങ്ങളെ ബലി നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്.

അഞ്ച് ദിവസം നീണ്ട് നില്‍ക്കുന്ന ഉത്സവത്തിലെ ആദ്യ ദിവസത്തെ കണക്കുകളാണ് ഇത്.

ഇത്തരത്തില്‍ കൊല്ലപ്പെടുന്ന മൃഗങ്ങളില്‍ ആടുകളും ചെമ്മരിയാടുകളുമാണ് കുടുതലും ഉള്‍പ്പെടുന്നത്.

മൃഗബലി തടയുന്നതിന് നിയമങ്ങള്‍ കൊണ്ടുവരുന്നതിനും, നടപ്പാക്കുന്നതിനും മൃഗപാലകരും മൃഗാവകാശ പ്രവര്‍ത്തകരും പ്രതിഷേധങ്ങള്‍ നടത്തിയെങ്കിലും ഫലമുണ്ടായിട്ടില്ലെന്നതാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

കര്‍ണ്ണാടകയിലെ നിരവധി ഗ്രാമങ്ങളില്‍ പലവിധത്തിലുള്ള ആചാരങ്ങളുടെ ഭാഗമായി മൃഗബലി നിലനില്‍ക്കുന്നുണ്ട്.

പ്രകൃതി ദുരന്തങ്ങളില്‍ നിന്നും രോഗങ്ങളില്‍ നിന്നും മുക്തി ലഭിക്കുവാനും , മികച്ച വിളകള്‍ ലഭിക്കാനും മൃഗബലി സഹായിക്കുമെന്ന് ഗ്രാമങ്ങളിലെ ജനങ്ങള്‍ വിശ്വസിക്കുന്നുണ്ട്. അതിന്റെ ഭാഗമാണ് ഇത്തരത്തില്‍ അനേകം മൃഗങ്ങളെ ബലി നല്‍കുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top