ക്രോമിൽ ഇനി വെർച്വൽ റിയാലിറ്റി ബ്രൗസിങ്ങും
ടെക് ലോകം വെർച്വൽ റിയാലിറ്റി അനുഭവങ്ങളുടെ പിന്നാലെയാണ്. വിഡിയോ, ചിത്രങ്ങൾ, ഗെയിമുകൾ, വാർത്തകൾ എല്ലാം വെർച്വൽ റിയാലിറ്റിയിലേക്ക് പരീക്ഷിക്കുന്ന കാലവുമാണ്. ടെക് ലോകത്തെ ഭീമന്മാരായ ഗൂഗിൾ തങ്ങളുടെ സെർച്ച് ബ്രൗസറിൽ വെർച്വൽ റിയാലിറ്റി അനുഭവം യാഥാർത്ഥ്യമാക്കാൻ ഒരുങ്ങുകയാണ്. ഇതിന്റെ പ്രാഥമിക പ്രവർത്തനങ്ങൾ തുടങ്ങി കഴിഞ്ഞു.
ആൻഡ്രോയ്ഡിലെ വെബ് ബ്രൗസിങിന് വെർച്വൽ റിയാലിറ്റി അനുഭവം കൊണ്ടുവരാനാണ് ഗൂഗിൾ ശ്രമിക്കുന്നത്. ക്രോം ബീറ്റയുടെ ഏറ്റവും പുതിയ ബിൾഡിൽ ഇതിനായുള്ള രണ്ട് സജ്ജീകരണങ്ങളും ഗൂഗിൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ക്രോമിൽ വെബിലെ എന്തും ആൻഡ്രോയ്ഡ് ഉപയോക്താക്കൾക്ക് കാണാനുള്ള സെറ്റിങ്സ് ആണ് ഉൾപ്പെടുത്തിയിട്ടുള്ളത്. വെർച്വൽ റിയാലിറ്റി അനുഭവം സാധ്യമാക്കാൻ കഴിയുന്ന തരത്തിലുള്ള ഉള്ളടക്കങ്ങൾ വെബിൽ ചേർക്കാനുള്ള വെബ്‌വിആർ സെറ്റിങ്സ് ആണ് ഇപ്പോൾ ഗൂഗിൾ ചേർത്തിരിക്കുന്നത്. കാർഡ്‌ബോർഡ് (വെർച്വർ റിയാലിറ്റി അനുഭവവേദ്യമാക്കാൻ കഴിയുന്ന ഉപകരണം) ക്രോമിൽ എല്ലാം കാണാൻ സാധിക്കുമെന്ന് ഗൂഗിളിന്റെ വക്താവ് വ്യക്തമാക്കുന്നു.
നിരവധി പുതിയ സവിശേഷതകൾ ക്രോമിലേക്ക് കൊണ്ടുവരാൻ ഗൂഗിൾ ശ്രമം നടത്തിവരികയാണ്. ഇതിന്റെ ഭാഗമായി ബ്രൗസിങിനായി പരീക്ഷണാർത്ഥം ഒരു ഫ്ലാഗ് ചേർത്തിരുന്നു. വിആർ അനുഭവത്തിനായുള്ള ബ്രൗസർ ഷെൽ ഇനാബിൾ ചെയ്യാൻ കഴിയും. ഇതുവഴി കാർഡ്ബോർഡ്/ഡേഡ്രീം-റെഡി ഉപയോഗിക്കുന്നവർക്ക് വെബിലും ബ്രൗസുചെയ്യാൻ പറ്റും.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്