×

കോളറ മലപ്പുറത്തും കോഴിക്കോടും ജാഗ്രത നിർദ്ദേശം

മലപ്പുറം:മലപ്പുറത്ത് രണ്ടുപേര്‍ക്കുകൂടി കോളറയെന്ന് സംശയത്തെ തുടര്‍ന്നാണ് നടപടി. ഇതേതുടര്‍ന്ന് പ്രതിരോധനടപടികള്‍ ശക്തമാക്കി.മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ജാഗ്രത പുലര്‍ത്താന്‍ ജില്ലാമെഡിക്കല്‍ ഓഫിസര്‍മാര്‍ക്ക് പൊതുജനാരോഗ്യവകുപ്പ് നിർദ്ദേശം നൽകി.

കോഴിക്കോട് നഗരത്തിലും മാവൂരിലും ഇതരസംസ്ഥാനതൊഴിലാളികള്‍ക്കിടയിലാണ് കോളറ സ്ഥിരീകരിച്ചത്. മലപ്പുറത്ത് നിലമ്ബൂരിലാണ് ഒടുവില്‍ കോളറബാധ കണ്ടെത്തിയത്. കൂടെ നിലമ്ബൂര്‍ ടൗണില്‍ ഫാന്‍സി കടനടത്തുന്ന പട്ടാമ്ബി സ്വദേശിയ്ക്കുകൂടി കോളറ ബാധ സംശയിക്കുന്നു. ഇയാളെ തൃശൂര്‍ മെഡിക്കല്‍കോളേജിലേക്ക് മാറ്റി. ജില്ലയില്‍ കുറ്റിപ്പുറത്തും കോളറ സ്ഥിരീകരിച്ചിട്ടുണ്ട്.

രോഗവ്യാപനം തടയാന്‍ ആശുപത്രികളില്‍ പ്രത്യേകസൗകര്യങ്ങളൊരുക്കി. ഹോട്ടലുകളിലും റസ്റ്ററന്റുകളിലും മാര്‍ക്കറ്റുകളിലും പരിശോധനതുടങ്ങിയിട്ടുണ്ട്. ചാലിയാറിന്റെ തീരപ്രദേശങ്ങളില്‍ പ്രത്യേകം ശ്രദ്ധപുലര്‍ത്താനും നിര്‍ദേശിച്ചിട്ടുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top