×

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഇന്ന്

ദില്ലി: അധ്യക്ഷ പദവി ഏറ്റെടുത്തശേഷമുള്ള രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ആദ്യ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഇന്നുചേരും. പുതിയ അധ്യക്ഷന് സമിതിയുടെ വക സ്വീകരണം ഒരുക്കും. രാവിലെ 10.30 ന് യോഗം ആരംഭിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ജനാര്‍ദ്ദന്‍ ദിവേദി അറിയിച്ചു.

ഗുജറാത്ത് തെരഞ്ഞെടുപ്പിന് ശേഷം ചേരുന്ന യോഗത്തില്‍ തെരഞ്ഞെടുപ്പ് ഫലവും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും ചര്‍ച്ചയാകും. തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കാനായത് പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതാണ്. കൂടാതെ വിവാദമായ ടുജി സ്പെക്‌ട്രം കേസില്‍ മുഴുവന്‍ പ്രതികളെയും കുറ്റവിമുക്തരാക്കിയത് പാര്‍ട്ടിക്ക് വലിയ നേട്ടമായാണ് വിലയിരുത്തുന്നത്.

2014 ലോകസഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദി പ്രചരണത്തിന് ഉപയോഗിച്ചതും സ്പെക്‌ട്രം അഴിമതിയായിരുന്നു. മന്‍മോഹന്‍ സിംഗിന് വന്‍ തിരിച്ചടി നേരിട്ട കേസായിരുന്നു ടുജി. കേസില്‍ അനുകൂല വിധി വന്നതോടെ ഭാവി തീരുമാനങ്ങള്‍ പ്രവര്‍ത്തക സമിതി യോഗത്തില്‍ കൈക്കൊള്ളാനാണ് സാധ്യത. അതേ സമയം യോഗത്തിന്റെ അജന്‍ഡ എന്താണെന്ന് പുറത്തുവിട്ടിട്ടില്ല. സോണിയ ഗാന്ധിയുടെ അഭാവത്തില്‍ മാത്രമാണ് മുന്‍പ് രാഹുല്‍ ഗാന്ധി പ്രവര്‍ത്തക സമിതി യോഗം അധ്യക്ഷത വഹിച്ചത്. ഡിസംബര്‍ 16 നാണ് അദ്ദേഹം കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേറ്റത്

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top