×

കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഓഖി ചുഴലിക്കാറ്റ് കനത്ത് നാശം വിതച്ച തിരുവനന്തപുരത്തെ പൂന്തുറ, വിഴിഞ്ഞം തീരങ്ങള്‍ സന്ദര്‍ശിച്ചു

തിരുവനന്തപുരം:  പ്രതിപക്ഷ നേതാവ് നയിച്ച പടയൊരുക്കം പരിപാടിയില്‍ പങ്കെടുക്കാന്‍ കേരളത്തിലെത്തിയതായിരുന്നു രാഹുല്‍.

ദുരന്തമുണ്ടായതിന് ശേഷം കേരളത്തില്‍ എത്താന്‍ വെെകിയതിന് ക്ഷമ ചോദിച്ചതിന് ശേഷമായിരുന്നു രാഹുല്‍ പൂന്തുറ സന്ദര്‍ശിച്ചത്. ഓഖി ദുരന്തത്തില്‍ മരിച്ചവരുടെ ചിത്രങ്ങള്‍ക്ക് മുമ്ബില്‍ ആദരാഞ്ജലി അര്‍പ്പിച്ചശേഷം മരിച്ചവരുടെ ബന്ധുക്കളെയും രാഹുല്‍ കണ്ടു. അവരുടെ പരാതികള്‍ കേട്ട അദ്ദേഹം, തന്നാലാവുന്നതെല്ലാം ചെയ്യാമെന്ന് ഉറപ്പു നല്‍കുകയും ചെയ്തു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, തിരുവനന്തപുരം എം.പി ശശി തരൂര്‍, വി.എസ്. ശിവകുമാര്‍ തുടങ്ങിയ നേതാക്കളും രാഹുലിനെ അനുഗമിക്കുന്നുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top