കോണ്ഗ്രസ് പ്ലീനറിക്ക് ഇന്ന് തുടക്കം
ന്യൂഡല്ഹി: കോണ്ഗ്രസിെന്റ മൂന്നു ദിവസത്തെ പ്ലീനറി സമ്മേളനത്തിന് വെള്ളിയാഴ്ച ഡല്ഹിയില് തുടക്കം. മുന്കാലങ്ങളില്നിന്ന് വ്യത്യസ്തമായി യുവാക്കള്ക്കും പ്രവര്ത്തകര്ക്കും അഭിപ്രായപ്രകടനത്തിന് കൂടുതല് അവസരം നല്കുന്നതിന് പ്രത്യേക ശ്രദ്ധ. കോണ്ഗ്രസ് അധ്യക്ഷനില് കേന്ദ്രീകരിച്ചുനില്ക്കുന്ന രീതി മാറും. പ്രവര്ത്തകസമിതി തെരഞ്ഞെടുപ്പ് ഉണ്ടാവില്ല. വര്ക്കിങ് കമ്മിറ്റിയിലേക്കുള്ള എല്ലാ അംഗങ്ങളെയും നാമനിര്ദേശം ചെയ്യാന് പ്രസിഡന്റ് രാഹുല് ഗാന്ധിയെ പ്ലീനറി അധികാരപ്പെടുത്തും.
ഒാരോ സംസ്ഥാനത്തുനിന്നും ആനുപാതിക പ്രാതിനിധ്യം നല്കി ആശയങ്ങള് പങ്കുവെക്കാന് അനുവദിക്കണമെന്ന് രാഹുല് ഗാന്ധി ബന്ധപ്പെട്ടവരോട് നിര്ദേശിച്ചു. മുന്പ്രധാനമന്ത്രി മന്മോഹന് സിങ്ങിെന്റ അധ്യക്ഷതയിലുള്ള രാഷ്ട്രീയ മാര്ഗരേഖാ സമിതി മുന്നോട്ടുവെക്കുന്ന പ്രമേയം 2019ലെ പൊതുതെരഞ്ഞെടുപ്പില് സ്വീകരിക്കുന്ന സഖ്യകക്ഷി സമീപനങ്ങളിലേക്കുള്ള സൂചനയാകും. കാര്ഷികപ്രതിസന്ധി, സാമ്ബത്തികസ്ഥിതി, അഴിമതി, വനിതാക്ഷേമം, തൊഴില് എന്നിങ്ങനെ അഞ്ചു വിഭാഗങ്ങളില് പ്രത്യേക രേഖകള് പുറത്തിറക്കാന് തീരുമാനിച്ചിട്ടുണ്ട്.
ഇനിയേങ്ങാട്ടുള്ള മാസങ്ങളില് പ്രാദേശിക തലത്തില് പ്രചാരണം നടത്തുന്നതിനുള്ള മാര്ഗരേഖയാക്കി അതു മാറ്റാനാണ് നിശ്ചയിച്ചിട്ടുള്ളത്. മോദിസര്ക്കാറിെന്റ പ്രവര്ത്തന വൈകല്യങ്ങള്ക്കെതിരായ പ്രമേയവും പ്ലീനറിയില് ഉണ്ടാകും. മോദിസര്ക്കാറിെന്റ രാഷ്ട്രീയത്തിനുള്ള ബദല് സമീപനവും രൂപപ്പെടുത്തും. 1500ഒാളം എ.െഎ.സി.സി പ്രതിനിധികളാണ് പ്ലീനറി സമ്മേളനത്തില് പെങ്കടുക്കുന്നത്. ഇതിനുപുറമെ വിവിധ പി.സി.സികളുടെ പ്രതിനിധികള്കൂടി ചേരുേമ്ബാള് 5,000 പേരോളം പ്ലീനറിക്ക് എത്തുമെന്നാണ് കണക്കാക്കുന്നത്.
മുഴുവന് വാര്ത്തകള്
വാര്ത്തകളോടു പ്രതികരിക്കുന്നവര് അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്ത്തികരവും സ്പര്ധ വളര്ത്തുന്നതുമായ പരാമര്ശങ്ങള് ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള് പാടില്ല. ഇത്തരം അഭിപ്രായങ്ങള് സൈബര് നിയമപ്രകാരം ശിക്ഷാര്ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള് വായനക്കാരുടേതു മാത്രമാണ്