×

കൊട്ടക്കാമ്ബൂര്‍ ഉള്‍പ്പെടെയുള്ള ഭൂമി പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മൂന്നംഗ മന്ത്രിതല സംഘം ഇടുക്കി ജില്ല സന്ദര്‍ശിക്കും.

തിരുവനന്തപുരം: കൊട്ടക്കാമ്ബൂര്‍ ഉള്‍പ്പെടെയുള്ള ഭൂമി പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മൂന്നംഗ മന്ത്രിതല സംഘം ഇടുക്കി ജില്ല സന്ദര്‍ശിക്കും. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍, വനം മന്ത്രി കെ. രാജു, വൈദ്യുതി മന്ത്രി എം.എം മണി എന്നിവരായിരിക്കും സംഘത്തില്‍ ഉണ്ടാവുക. കുറിഞ്ഞി സങ്കേതത്തിന്‍റെ അതിര്‍ത്തി പുനര്‍നിര്‍ണയിക്കാനും യോഗത്തില്‍ ധാരണയായി. ഇടുക്കിയില്‍ നിന്നുള്ള മന്ത്രി എം.എം മണിയാണ് ഇക്കാര്യം യോഗത്തില്‍വെച്ചത്. ഇതിനെ മുഖ്യമന്ത്രി പിന്തുണച്ചു. തുടര്‍ന്ന് മന്ത്രിതല സംഘത്തെ പ്രദേശം സന്ദര്‍ശിക്കാന്‍ ചുമതലപ്പെടുത്തിയതെന്ന് റിപ്പോര്‍ട്ട്.

കൊട്ടക്കാമ്ബൂര്‍ ഭൂമി പ്രശ്നത്തില്‍ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് മന്ത്രിതല സംഘത്തെ നിയോഗിക്കാന്‍ തീരുമാനിച്ചത്. കൊട്ടക്കാമ്ബൂരില്‍ ഇടുക്കി എം.പി ജോയ്സ് ജോര്‍ജിന്‍റെ പട്ടയം ദേവികുളം സബ് കലക്ടര്‍ റദ്ദാക്കിയതിനെ സംബന്ധിച്ച്‌​ സി.പി.എം-സി.പി.ഐ തര്‍ക്കം തുടരുന്നതിനിടെയാണ് യോഗം ചേര്‍ന്നത്. വനം, റവന്യൂ, വൈദ്യുതി മന്ത്രിമാരും ഇടുക്കി കലക്ടറും ദേവികുളം സബ് കലക്​ടറും യോഗത്തില്‍ പങ്കെടുത്തു.

കൊട്ടക്കാമ്ബൂര്‍ വില്ലേജിനെ 58ാം ബ്ലോക്കിലും വട്ടവട വില്ലേജിലെ 62ാം ബ്ലോക്കിലും ആണ് കുറിഞ്ഞി സങ്കേതം ഉള്‍പ്പെടുന്നത്. ഇതില്‍ കൊട്ടക്കാമ്ബൂര്‍ വില്ലേജിനെ 58ാം ബ്ലോക്കിലാണ് ഇടുക്കി എം.പി ജോയ്സ് ജോര്‍ജിന്‍റെ വ്യാജ പട്ടയം ഉള്‍പ്പെടുന്ന ഭൂമി ഉള്ളത്. 2006ല്‍ കുറിഞ്ഞി ദേശീയോദ്യാനത്തിനായി 3600 ഹെക്ടര്‍ ഭൂമിയാണ് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ചെയ്തത്. തുടര്‍ന്ന് കുറിഞ്ഞി സങ്കേതത്തിന്‍റെ അതിര്‍ത്തി നിര്‍ണയിക്കാന്‍ റവന്യൂ വകുപ്പ് നീക്കം ആരംഭിച്ചെങ്കിലും നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പിന്മാറുകയായിരുന്നു.

വട്ടവട പഞ്ചായത്തിലെ കൊട്ടക്കമ്ബൂര്‍ വില്ലേജില്‍പ്പെട്ട വിവാദ ഭൂമി കുറിഞ്ഞി ദേശീയോദ്യാനത്തി​​​​​െന്‍റ ഭാഗമാണെന്നാണ് റവന്യൂ വകുപ്പി​​​​​െന്‍റ നിലപാട്. ഇവിടെയാണ് ഇടുക്കി എം. പി ജോയ്സ് ജോര്‍ജി​​ന്‍റെയും കുടുംബത്തിന്‍റെയും 20 ഏക്കര്‍ ഭൂമി. അനധികൃതമായി കൈവശപ്പെടുത്തിയതാണെന്ന്​ കാണിച്ച്‌​ പ്രതിപക്ഷം രംഗത്തെത്തിയപ്പോള്‍ ഇടുക്കി എം.പിയെ നിയമസഭയില്‍ മുഖ്യമന്ത്രി പൂര്‍ണമായും ന്യായീകരിക്കുകയായിരുന്നു​. കൈവശാവകാശം തെളിയിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച ദേവികുളം സബ് കലക്ടര്‍ ഈ ഭൂമിയുടെ പട്ടയം റദ്ദാക്കിയിരുന്നു. നിയമപ്രകാരമാണ് ഭൂമി കൈവശം വെച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി തന്നെ നിയമസഭയില്‍ പ്രഖ്യാപിച്ച ഭൂമിയുടെ പട്ടയം റദ്ദാക്കിയത് സി.പി.എമ്മിന് കനത്ത പ്രഹരമായിരുന്നു.

പതിച്ചു കൊടുക്കാനാവാത്ത സ്ഥലം കൈവശം വച്ചു, ലാന്‍റ്​ അസൈന്‍മെന്‍റ് കമ്മിറ്റി ചേര്‍ന്നതിന്‍റെ രേഖകളില്ല തുടങ്ങിയ കാരണങ്ങളാലാണ് പട്ടയം സബ്​ കലക്​ടര്‍ റദ്ദാക്കിയത്​. നടപടിയെ രൂക്ഷമായി വിമര്‍ശിച്ച സി.പി.എം മൂന്നാര്‍ മേഖലയില്‍ ഹര്‍ത്താലും നടത്തി. ഈ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം വിളിച്ചത്​.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top