×

കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടം ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയം മുതല്‍ കാക്കനാട് വഴി ഇന്‍ഫോപാര്‍ക്ക് വരെ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

2017 മെയ് മാസത്തില്‍ 2,577.25 കോടി രൂപയുടെ ഭരണാനുമതി നല്‍കിയിരുന്നതായും അദ്ദേഹം പറഞ്ഞു. നിയമസഭയില്‍ പി ടി തോമസിന്റെ ശ്രദ്ധ ക്ഷണിക്കലിനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

2017 ലെ മെട്രോ റെയില്‍ പോളിസിക്ക് അനുസൃതമായി വിശദമായ പദ്ധതി റിപ്പോര്‍ട്ടില്‍ മാറ്റം വരുത്തി പുനഃസമര്‍പ്പിക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുപ്രകാരം തയ്യാറാക്കിയ ഡി.പി.ആര്‍ സര്‍ക്കാരിന്റെ പരിഗണനയിലാണ്. റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിന് അയച്ചശേഷം അനുമതി ലഭിക്കുന്ന മുറയ്ക്ക് മാത്രമേ തുടര്‍ നടപടി സ്വീകരിക്കാനാവൂവെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചി മെട്രോ പദ്ധതിക്ക് അനുമതി നല്‍കിയപ്പോള്‍ പ്രോപ്പര്‍ട്ടി ഡെവലപ്മെന്റ് പദ്ധതി നടപ്പിലാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ഉപാധിവച്ചിരുന്നു. ഇതനുസരിച്ച്‌ കാക്കനാട് 17.315 ഏക്കര്‍ ഭൂമിയില്‍ പ്രോപ്പര്‍ട്ടി ഡെവലപ്മെന്റ് പദ്ധതി നടപ്പിലാക്കാന്‍ അനുമതി നല്‍കിയിരുന്നു. ജില്ലാ കലക്ടര്‍ ഇതിനായുള്ള സ്ഥലം അളന്നുതിരിച്ച്‌ കൊച്ചി മെട്രോയ്ക്ക് നല്‍കുവാന്‍ ഉത്തരവ് നല്‍കിയിട്ടുണ്ട്. ഇതുപ്രകാരം ഭൂമി കൈമാറ്റം ചെയ്ത് നല്‍കുന്നതിനുള്ള നടപടികള്‍ പൊതുമരാമത്ത് വകുപ്പിന്റെ പരിഗണനയിലാണെന്നും മുഖ്യമന്ത്രി സഭയില്‍ അറിയിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top