കൊച്ചി കപ്പല്‍ശാലയില്‍ ഉണ്ടായ പൊട്ടിത്തെറിയില്‍ അഞ്ച് മരണം. പതിനൊന്ന് പേര്‍ക്ക് പരിക്കേറ്റു
മരിച്ചവരില്‍ രണ്ട് പേര്‍ മലയാളികളാണ്. വാട്ടര്‍ ടാങ്ക് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. അറ്റകുറ്റ പണിക്കായ് എത്തിച്ച ഒഎന്‍ജിസി കപ്പലിലെ വാട്ടര്‍ ടാങ്കാണ് പൊട്ടിത്തെറിച്ചത്. കൊല്ലപ്പെട്ടവരില്‍ മൂന്നുപേര്‍ തിരിച്ചറിയാന്‍ സാധിക്കാത്ത വിധം പൂര്‍ണമായും പൊള്ളലേറ്റ നിലയിലാണ്. കപ്പല്‍ശാലയില്‍ നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും കപ്പലിനുള്ളില്‍ ആരും കുടുങ്ങിക്കിടപ്പില്ലെന്നാണു വിവരമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ എന്‍.പി.ദിനേശ് അറിയിച്ചു.
വൈപ്പിന്‍ സ്വദേശി റംഷാദ്, പത്തനംതിട്ട സ്വദേശി ജിബിന്‍ എന്നിവരാണു മരിച്ച മലയാളികള്‍. കപ്പല്‍ശാലയില്‍ അറ്റകുറ്റപ്പണിക്കെത്തിച്ച എണ്ണപര്യവേക്ഷണത്തിന് ഉപയോഗിക്കുന്ന സാഗര്‍ ഭൂഷണെന്ന ഒഎന്‍ജിസി കപ്പലിലാണ് പൊട്ടിത്തെറിയുണ്ടായത്. ഇന്ന് രാവിലെ പതിനൊന്നോടെയായിരുന്നു സംഭവം. പരുക്കേറ്റു മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികില്‍സയിലുള്ള നാലു പേരില്‍ ഒരാളുടെ നില ഗുരുതരമാണ്.
അറ്റകുറ്റപ്പണി സമയത്ത് സമീപത്തുണ്ടായിരുന്ന ജീവനക്കാര്‍ക്കാണു പരുക്കേറ്റത്. ഇവരില്‍ ഗുരുതരമായി പരുക്കേറ്റ അഞ്ച് പേരാണ് മരിച്ചത്. പൊട്ടിത്തെറിയെത്തുടര്‍ന്നുണ്ടായ പുക കാരണമാണു മരണസംഖ്യ കൂടിയതെന്ന് പൊലീസ് കമ്മിഷണര്‍ പറഞ്ഞു. പൊട്ടിത്തെറി എങ്ങനെ ഉണ്ടായി എന്ന കാര്യത്തില്‍ വ്യക്തതയില്ല.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്