‘കേരള ചിക്കന്’ യാഥാര്ഥ്യത്തിലേക്ക്
പാലക്കാട്: സുരക്ഷിത ഇറച്ചി മിതമായ നിരക്കില് നല്കുകയെന്ന ലക്ഷ്യവുമായി സര്ക്കാര് പ്രഖ്യാപിച്ച ‘കേരള ചിക്കന്’ യാഥാര്ഥ്യത്തിലേക്ക്. പദ്ധതി നടത്തിപ്പിനായി സംസ്ഥാനത്ത് 140 ചിക്കന് സ്റ്റാളുകളും 1000 കോഴിഫാമുകളുമാണ് ഒരുങ്ങുന്നത്. കോഴി വിതരണക്കാരായ സ്വകാര്യ ഏജന്സികള് വില കൂട്ടുന്നത് നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പദ്ധതി ജില്ലകളിലെ കുടുംബശ്രീ മിഷനുകളാണ് നടപ്പാക്കുക.
പുതുവത്സരത്തോടനുബന്ധിച്ച് ആദ്യത്തെ ഫാം പ്രവര്ത്തനമാരംഭിക്കും. വില്പനക്കായി എല്ലാ ജില്ലകളിലും ചിക്കന് സ്റ്റാളുകളും കുടുംബശ്രീയുടെ നേതൃത്വത്തില് ആരംഭിക്കും. ഒരു ജില്ലയില് 10 സ്റ്റാള് വീതം140 എണ്ണമാണ് ആദ്യഘട്ടം ആരംഭിക്കുക. ചിക്കന് ഫാം ആരംഭിക്കാന് ഒരു ലക്ഷവും സ്റ്റാളുകള് ആരംഭിക്കാന് രണ്ട് ലക്ഷം വരെയും വായ്പ അനുവദിക്കും.
ലൈസന്സുള്ള 275 ഫാമുകള് താല്പര്യം പ്രകടിപ്പിച്ചതായി കുടുംബശ്രീ ഉേദ്യാഗസ്ഥര് പറയുന്നു. തനിച്ചും നാല് പേരടങ്ങിയ ഗ്രൂപ്പുകള്ക്കും പദ്ധതിയുടെ ഭാഗമാകാം. ഒറ്റക്കുള്ള നടത്തിപ്പിന് 1000 കോഴിക്കുഞ്ഞുങ്ങളെ വളര്ത്താനാവശ്യമായ സൗകര്യങ്ങളുള്ള ഫാമാണ് വേണ്ടത്. ഗ്രൂപ്പില് ഓരോ വ്യക്തിക്കും 250 കോഴികളെ വീതം വളര്ത്താന് ആവശ്യമുള്ള അടിസ്ഥാനസൗകര്യം വേണം.
രണ്ട് ഗ്രൂപ്പുകള്ക്കും ഓരോ ലക്ഷം രൂപ കുടുംബശ്രീ നല്കും. നാല് ശതമാനം പലിശയോടെയാണ് തിരിച്ചടക്കേണ്ടത്. തിരിച്ചടവുള്െപ്പടെയുള്ളവ കുടുംബശ്രീ സി.ഡി.എസുമാരുടെ മേല്നോട്ടത്തിലാകും. ഫാമുകളിലേക്കാവശ്യമായ കോഴിക്കുഞ്ഞുങ്ങളെ തൃശൂരില് തുടങ്ങിയ ഹാച്ചറിയില് നിന്നെത്തിക്കും. തിരുവനന്തപുരത്തും കൊല്ലത്തും സര്ക്കാര് ഏജന്സിയായ കെപ്കോയുടെ സഹകരണത്തോടെ ഗുണമേന്മയുള്ള സ്വകാര്യ ഹാച്ചറികളില് നിന്ന് കോഴിക്കുഞ്ഞുങ്ങളെ ഫാമിലെത്തിക്കും.

മുഴുവന് വാര്ത്തകള്
വാര്ത്തകളോടു പ്രതികരിക്കുന്നവര് അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്ത്തികരവും സ്പര്ധ വളര്ത്തുന്നതുമായ പരാമര്ശങ്ങള് ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള് പാടില്ല. ഇത്തരം അഭിപ്രായങ്ങള് സൈബര് നിയമപ്രകാരം ശിക്ഷാര്ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള് വായനക്കാരുടേതു മാത്രമാണ്