കേരള കോണ്‍ഗ്രസ് ബി വിഭാഗം എന്‍സിപിയില്‍ ലയിക്കുന്നു എന്ന വാര്‍ത്ത നിഷേധിച്ച് കെ ബി ഗണേഷ് കുമാര്‍.
തിരുവനന്തപുരം: പാര്‍ട്ടിയെ പിളര്‍ത്താന്‍ തയാറല്ലെന്നും, മന്ത്രിയാകാന്‍ തനിക്ക് താത്പര്യമില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. എല്‍ഡിഎഫിന് താത്പര്യമുണ്ടെങ്കില്‍ കേരള കോണ്‍ഗ്രസ് ബിയുടെ പ്രതിനിധിയായി മന്ത്രിസഭയിലെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആര്‍.ബാലകൃഷ്ണപിള്ള ചെയര്‍മാനായ കേരള കോണ്‍ഗ്രസ്ബി എന്‍സിപിയില്‍ ലയിക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. സംസ്ഥാനഘടകത്തില്‍ നടന്ന ചര്‍ച്ചകളില്‍ സമവായമായതോടെ ദേശീയ തലത്തില്‍ അന്തിമ ചര്‍ച്ചയ്ക്ക് ഇരു പാര്‍ട്ടികളും തയാറെടുക്കുകയാണെന്നും ജനുവരി ആറിന് അന്തിമ ചര്‍ച്ചകള്‍ക്കായി ബാലകൃഷ്ണപിള്ള മുംബൈയ്ക്ക് പോകുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. അതേസമയം, ലയനം സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി.പി.പീതാംബരന്‍ മാസ്റ്റര്‍ സ്ഥിരീകരിച്ചിട്ടുണ്ട്
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്