കേരള കോണ്‍ഗ്രസ് ഏതു മുന്നണിയിലേക്കാണ് പോകുന്നതെന്ന് വൈകാതെ തന്നെ അറിയാമെന്ന് കെ.എം.മാണി ; തീരുമാനം എല്ലാ വശങ്ങളും സാഹചര്യങ്ങളും പരിശോധിച്ച്
കോട്ടയം: കേരള കോണ്‍ഗ്രസ് ഏതു മുന്നണിയിലേക്കാണ് പോകുന്നതെന്ന് വൈകാതെ തന്നെ അറിയാമെന്ന് പാര്‍ട്ടി ചെയര്‍മാന്‍ കെ.എം.മാണി പറഞ്ഞു. മുന്നണി പ്രവേശനം സംബന്ധിച്ച് ചാടിക്കയറി തീരുമാനം കൈക്കൊള്ളില്ല. എല്ലാ വശങ്ങളും സാഹചര്യങ്ങളും പരിശോധിച്ച് മാത്രമെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാവൂ. ഇതിനാവശ്യമായ ചര്‍ച്ചകള്‍ ഉടന്‍ തുടങ്ങുമെന്നും പാര്‍ട്ടിയുടെ പ്രതിനിധി സമ്മേളനത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ മാണി പറഞ്ഞു.
തനിച്ച് നിന്നപ്പോള്‍ കേരളാ കോണ്‍ഗ്രസിന്റെ കഥ കഴിഞ്ഞുവെന്നാണ് എല്ലാവരും പറഞ്ഞത്. എന്നാല്‍, പാര്‍ട്ടി പിടിച്ചുനിന്നു. കേരളാ കോണ്‍ഗ്രസിന്റെ നയങ്ങള്‍ അംഗീകരിക്കുന്നവരുമായി കൈകോര്‍ക്കുന്നതില്‍ എതിര്‍പ്പില്ല. പിന്നില്‍ നിന്ന് കുത്തുന്നവര്‍ അകത്തും പുറത്തുമുണ്ടെന്നും മാണി പറഞ്ഞു.
ഒരു ഹെക്ടറില്‍ താഴെയുള്ളവരെ ബിപിഎല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുക, വിളകളുടെ ഇറക്കുമതി ചുങ്കം അതാതു മേഖലയിലുള്ള കര്‍ഷകര്‍ക്കു നല്‍കുക, തീരദേശ മേഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി മീനാകുമാരി കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുക, കാര്‍ബണ്‍ ഫണ്ട് പരിസ്ഥിതി ലോല മേഖലയിലുള്ള കര്‍ഷകര്‍ക്ക് നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചുള്ള പ്രമേയവും യോഗം പാസാക്കി.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്