കേരള കോണ്‍ഗ്രസിന് മുന്നണി പ്രവേശനത്തിന് അവസരമൊരുക്കണം’; സിപിഎം ഇടുക്കി ജില്ലാ സമ്മേളനത്തില്‍ സിപിഐക്കെതിരേ രൂക്ഷ വിമര്‍ശനം
ഇടുക്കി: സിപിഎം ഇടുക്കി ജില്ലാ സമ്മേളനത്തില്‍ സിപിഐക്കെതിരേ രൂക്ഷ വിമര്‍ശനം. സിപിഐയെ മുന്നണിയില്‍നിന്നു പുറത്താക്കമെന്ന് പ്രതിനിധികള്‍ ആവശ്യപ്പെട്ടു. കേരള കോണ്‍ഗ്രസിന് മുന്നണി പ്രവേശനത്തിന് അവസരമൊരുക്കണമെന്നും സമ്മേളനത്തില്‍ ആവശ്യമുയര്‍ന്നു.
സിപിഐയെ ഇടതുമുന്നണിയില്‍ നിന്ന് ഒഴിവാക്കിയേ മുന്നോട്ടു പോകാന്‍ കഴിയൂ. മുന്നണിയില്‍ ഒരു നിലപാടും പുറത്ത് മറ്റൊരു നിലപാടുമാണ് സിപിഐ സ്വീകരിക്കുന്നത്. സര്‍ക്കാര്‍ ഉത്തരവുകള്‍ സിപിഐ സ്വാര്‍ഥലാഭത്തിനായി അട്ടിമറിക്കുന്നു തുടങ്ങിയവയാണ് പ്രതിനിധികള്‍ സമ്മേളനത്തില്‍ ഉന്നയിച്ച ആരോപണങ്ങള്‍. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ സൂപ്പര്‍ മുഖ്യമന്ത്രി ചമയുകയാണെന്നും മൂന്നാര്‍ വിഷയത്തില്‍ സിപിഐ നേതാവ് പി. പ്രസാദ് ഹരിത ട്രിബ്യൂണലിനെ സമീപിച്ചത് ശരിയായില്ലെന്നും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.
ഇടുക്കിയില്‍നിന്നുള്ള നേതാവും മന്ത്രിയുമായ എം.എം. മണിയെ സിപിഐ അധിക്ഷേപിച്ചിട്ടും ജില്ലാ നേതൃത്വം പ്രതികരിച്ചില്ലെന്നും പ്രതിനിധികള്‍ കുറ്റപ്പെടുത്തി.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്