×

കേരളാ കോണ്‍ഗ്രസ്(എം) നിര്‍ണായക സ്റ്റിയറിങ് കമ്മിറ്റി യോഗം ഇന്ന്

കോട്ടയം: കേരളാ കോണ്‍ഗ്രസ് എമ്മിന്റെ നിര്‍ണായക സ്റ്റിയറിങ് കമ്മറ്റി യോഗം ഇന്നു ചേരും. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലും രാജ്യസഭാ തെരഞ്ഞെടുപ്പിലും പാര്‍ട്ടി സ്വീകരിക്കേണ്ട നിലപാട് യോഗത്തില്‍ ചര്‍ച്ചയാകും. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ നിന്നും വിട്ടുനില്‍ക്കാനും ചെങ്ങന്നൂരില്‍ മനസാക്ഷി വോട്ടിനുമാകും പാര്‍ട്ടി തീരുമാനമെന്നാണ് സൂചന. അതേസമയം മുന്നണി പ്രവേശനം സംബന്ധിച്ച തീരുമാനം ഉടനെങ്ങും ഉണ്ടാകില്ല.

കേരളാ കോണ്‍ഗ്രസിന്റെ മുന്നണി പ്രവേശനം സംബന്ധിച്ച തീരുമാനം ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് മുമ്ബ് പ്രഖ്യാപിക്കുമെന്നായിരുന്നു നേരത്തെ കെഎം മാണി അടക്കമുള്ള നേതാക്കള്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോഴും ഈ വിഷയത്തില്‍ തര്‍ക്കം തുടരുന്നതാണ് കേരളാ കോണ്‍ഗ്രസ് നേരിടുന്ന പ്രധാന വെല്ലുവിളി. ചെങ്ങന്നൂരില്‍ ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കണമെന്ന നിലപാടാണ് കെഎം മാണിക്കും ജോസ് കെ മാണിക്കുമുളളത്. ഈ തീരുമാനത്തെ പിജെ ജോസഫും മോന്‍സ്ജോസഫും ശക്തമായി എതിര്‍ക്കുന്നു. അഭിപ്രായ ഐക്യമില്ലാത്ത സാഹചര്യത്തില്‍ ചെങ്ങന്നൂരില്‍ മനസാക്ഷി വോട്ട് ചെയ്യുക എന്ന തീരുമാനവും മുന്നണി പ്രവേശനം സംബന്ധിച്ച പിന്നീട് തീരുമാനിക്കാം എന്നതാകും ഇന്നത്തെ സ്റ്റിയറിങ് കമ്മറ്റി യോഗത്തില്‍ ഉണ്ടാകുക.

ഇരുപത്തി മൂന്നിന് നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ആറ് അംഗങ്ങള്‍ മാത്രമുള്ള കേരളാ കോണ്‍ഗ്രസ് നിര്‍ണായക ഘടകമല്ല. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പില്‍ നിന്നും പാര്‍ട്ടി എംഎല്‍എമാര്‍ വിട്ടുനില്‍ക്കാനുള്ള തീരുമാനവും എടുത്തേക്കും. പാര്‍ട്ടി തീരുമാനം ജയപരാജയങ്ങളെ സ്വാധീനിക്കാത്തതിനാല്‍ ഇരു മുന്നണികളെയും പിണക്കേണ്ട സാഹചര്യവുമുണ്ടാകില്ലെന്നും കെഎം മാണി കണക്കുകൂട്ടുന്നുണ്ട്. അതിനിടെ മുന്നണി പ്രവേശനം സംബന്ധിച്ച തീരുമാനം വൈകുന്നതില്‍ അണികള്‍ക്കിടയില്‍ അസംതൃപ്തി ശക്തമാണ്.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top