കേരളവും തമിഴ്നാടും ദുരന്തത്തിലാഴ്ത്തിയ ഓഖി ചുഴലിക്കാറ്റ് മഹാരാഷ്ട്രയിലും നാശം വിതയ്ക്കുന്നു.
മുംബൈ: കേരളവും തമിഴ്നാടും ദുരന്തത്തിലാഴ്ത്തിയ ഓഖി ചുഴലിക്കാറ്റ് മഹാരാഷ്ട്രയിലും നാശം വിതയ്ക്കുന്നു.
ഗുജറാത്തിലെ സൂറത്തിനു സമീപം കടന്നുപോകുന്ന കാറ്റിനെ തുടര്‍ന്നു മുംബൈയില്‍ കനത്ത മഴയാണ്.
തിങ്കളാഴ്ച രാത്രിയില്‍ തുടങ്ങിയ മഴ ഇതുവരെയും ശമിച്ചിട്ടില്ല.
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് മുബൈയിലെയും അയല്‍ജില്ലകളിലെയും സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, ഓഖി ചുഴലിക്കാറ്റിനെ പ്രതിരോധിക്കാനായി മുന്നൊരുക്കങ്ങള്‍ നടത്തിയതായി അധികൃതര്‍ വ്യക്തമാക്കി.
വലിയ തിരമാലകള്‍ക്ക് സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികളോട് കടലില്‍ പോകരുതെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മാത്രമല്ല, ഏതു സാഹചര്യത്തേയും നേരിടാനായി രക്ഷാപ്രവര്‍ത്തകരുടെ സംഘവും തയാറാണ്.
അതിശക്തമായ രീതിയിലാണ് ഓഖി ചുഴലിക്കാറ്റ് തെക്ക് പടിഞ്ഞാറ് അറബിക്കടലില്‍ രൂപംകൊണ്ടിട്ടുള്ളത്.
മുംബൈക്ക് 880 കി.മീറ്ററും, സൂറത്തിന് 1090 കി.മീറ്റര്‍ അകലെയുമായിട്ടാണ് ചുഴലിക്കൊടുങ്കാറ്റ് രൂപം കൊണ്ടിട്ടുള്ളത്.
48 മണിക്കൂറിനു ശേഷം കാറ്റ് ശക്തി കുറഞ്ഞ് ദുര്‍ബലമാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രിന്‍സിപ്പല്‍ സെക്രട്ടറി പറഞ്ഞു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്