കേരളത്തില്‍ ന്യൂനമര്‍ദ്ദം ശക്തിപ്രാപിക്കുന്നു.
തീരദേശത്ത് ശക്തമായ തിരമാലകളും തെക്കന്‍ മേഖകളില്‍ ശക്തമായ കാറ്റുമാണ് ഇന്നലെ ഉണ്ടായത്. ശക്തമായ കാറ്റും അസ്വഭാവിക രീതിലുള്ള തിരമാലയും മത്സ്യതൊഴിലാളികളെ ആശങ്കയിലാഴ്ത്തുന്നു. ഇതിനു പുറമെ മൂടി നില്‍ക്കുന്ന കാലാവസ്ഥയും ചെറിയ തോതില്‍ കടല്‍ പ്രക്ഷുബ്ധമാകുന്നതും ആശങ്ക വര്‍ദ്ധിക്കുന്നു.
ഓഖി ആഖാതത്തിനുശേഷം മത്സ്യതൊഴിലാളികളുടെ ജീവിതം സാധാരണ ഗതിയിലേക്ക് വരുന്നതിലിടയ്ക്കാണ് വീണ്ടും ന്യൂനമര്‍ദ്ദത്തിന്റെ മുന്നറിയിപ്പുകള്‍ മത്സ്യതൊഴിലാളികള്‍ക്ക് ലഭിച്ചത്. ബുധനാഴ്ചവരെ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുത് എന്നാണ് കാലവസ്ഥാ വകുപ്പ് നല്‍കുന്ന നിര്‍ദേശം. ന്യൂനമര്‍ദ്ദത്തിന്റെ നിര്‍ദേശം ലഭിച്ചതുമൂലം സംസ്ഥാനത്ത് മൂന്ന് ദിവസമായി മത്സ്യബന്ധന മേഖലയുടെ പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്.
കേരള തീരത്ത് ശക്തമായ ചുഴലിക്കാറ്റിന് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഇന്നലെയും മുന്നറിയിപ്പ് നല്‍കിയിരുന്നു. കന്യാകുമാരിയ്ക്ക് തെക്ക് ശ്രീലങ്കയ്ക്ക് തെക്ക് പടിഞ്ഞാറ് ഉള്‍ക്കടലില്‍ രൂപപ്പെട്ടിരിക്കുന്ന ന്യൂനമര്‍ദ്ദം ശക്തമായി നിലനില്‍ക്കുന്നുവെന്നും തീരത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
തിരുവനന്തപുരത്തുനിന്ന് 390 കിലോമീറ്റര്‍ തെക്ക്പടിഞ്ഞാറന്‍ മേഖലയിലാണ് തീവ്ര ന്യൂനമര്‍ദ്ദം രൂപം കൊണ്ടത്. തിരുവനന്തപുരത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായും മുന്നറിയിപ്പ് നല്‍കി.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്