×

കേരളത്തില്‍ ആത്മഹത്യാ നിരക്ക് വര്‍ധിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: കേരളത്തില്‍ ആത്മഹത്യാ നിരക്ക് വര്‍ധിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം മാത്രം 12,988 പേര്‍ ആത്മഹത്യ ചെയ്തുവെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. രേഖാമൂലമുള്ള കണക്കുകള്‍ വ്യക്തമാക്കിയാണ് മുഖ്യമന്ത്രി ഇത് ചൂണ്ടിക്കാട്ടിയത്.

സ്വയം ജീവനൊടുക്കിയവരില്‍ 2,946 സ്ത്രീകളും 401 കുട്ടികളും ഉള്‍പ്പെടുന്നതായും കണക്കുകള്‍ വ്യക്തമാക്കുന്നു. കോവളം എംഎല്‍എ എം.വിന്‍സെന്റിന്റെ ചോദ്യത്തിനു മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

കുടുംബ പ്രശ്നം കാരണം 4,172 പേരും രോഗം കാരണം 2,325 പേരും ജീവനൊടുക്കി. സാമ്ബത്തിക പ്രയാസം കാരണം 822 പേരും കടക്കെണിയില്‍പ്പെട്ട് 28 പേരുമാണ് ആത്മഹത്യ ചെയ്തത്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറി രണ്ട് വര്‍ഷം പിന്നിടുമ്ബോഴാണ് ആത്മഹത്യാ നിരക്കിലെ വര്‍ധന ചൂണ്ടിക്കാട്ടുന്ന കണക്കുകള്‍ പുറത്തുവന്നിരിക്കുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top