×

കേരളത്തിലെയും പഞ്ചാബിലെയും ആര്‍ എസ് എസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തുന്നതിനായി പാക്കിസ്ഥാന്‍ ഫണ്ട് നല്‍കുന്നതായി വെളിപ്പെടുത്തല്‍.

ന്യൂഡല്‍ഹി:ടൈംസ് നൗ ആണ് ഇതുസംബന്ധിച്ച വീഡിയോ പുറത്തു വിട്ടിരിക്കുന്നത്.

രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ നടക്കുമ്ബോള്‍ ആര്‍ എസ് എസിന്റെ പ്രവര്‍ത്തകരെ ടാര്‍ഗറ്റ് ചെയ്യാനാണ് പാകിസ്ഥാന്‍ ഫണ്ട് നല്‍കുന്നത്.

പാകിസ്ഥാന്റെ ചാര സംഘടനയായ ഐ എസ് ഐ ആണ് ആര്‍ എസ് എസ് പ്രവര്‍ത്തകരെ കൊല്ലാനായി ഫണ്ട് നല്‍കുന്നത്.

പഞ്ചാബില്‍ ഖാലിസ്ഥാന്‍ തീവ്രവാദികള്‍ ആണ് ഫണ്ട് വിതരണം നടത്തുന്നത്.

പിടിയിലായ ഒരാളുടെ കുറ്റസമ്മതമാണ് ടൈംസ് നൗ പുറത്തു വിട്ടിരിക്കുന്നത്.

രമണ്‍ദീപ് സിംഗ്, ഹര്‍ദീപ് സിംഗ് ഷേര, എന്നിവരാണ് ഇപ്പോള്‍ പിടിയിലായിരിക്കുന്നത്.

പഞ്ചാബില്‍ നിരവധി കുറ്റകൃത്യങ്ങള്‍ ഇവര്‍ ചെയ്തിട്ടുണ്ടെന്നും ഇരുവര്‍ക്ക് ഭീകര സംഘടനകള്‍ ധനസഹായവും പരിശീലനവും നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

അറസ്റ്റുചെയ്യപ്പെടുന്നതിനു മുമ്ബ് ഇവര്‍ ഏഴ് ഹിന്ദു സിക്ക് നേതാക്കളെ പഞ്ചാബില്‍ കൊലപ്പെടുത്തിയിരുന്നതായും റിപ്പോര്‍ട്ടിലുണ്ട്.

പഞ്ചാബ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഐ.എസ്.ഐയുടെ രൂപകല്‍പ്പനകള്‍ അനുസരിച്ച്‌ പ്രവര്‍ത്തിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം.ഹിന്ദുക്കള്‍ക്കിടയില്‍ വര്‍ഗീയ മനോഭാവം വളര്‍ത്തുവാനും അതിലൂടെ ഭീകരാന്തരീക്ഷം സൃഷ്ടിക്കുവാനും ഇവര്‍ ശ്രമം നടത്തിയിരുന്നതായും ടൈംസ് നൗ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top