കേരളത്തിന് ജാഗ്രത ;മാരക വിഷം കുത്തിവച്ച മാമ്പഴം സംസ്ഥാനത്ത് എത്താൻ സാദ്ധ്യത
വരാനിരിക്കുന്ന മാമ്ബഴക്കാലത്ത് കേരളത്തിലേക്കെത്തുന്ന ഇതര സംസഥാന മാമ്ബഴങ്ങളില്‍ ഹോര്‍മോണിന്റെ അമിത സാന്നിധ്യം ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. തമിഴ്നാട്, ആന്ധ്ര സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പാണ് കേരളത്തിന് മുന്നറിയിപ്പ് നല്‍കിയത്.
പ്ലാന്റ് ഗ്രോത്ത് റെഗുലേറ്റര്‍ (പി.ജി.ആര്‍.) ഇനങ്ങളില്‍പ്പെടുന്ന ഹോര്‍മോണുകള്‍. അമിതമായി ഉപയോഗിച്ച മാമ്ബഴമാണ് കേരളത്തില്‍ വരാന്‍ ഇരിക്കുന്നത് എന്നാണ് മുന്നറിയിപ്പ്.
തമിഴ്നാട്ടിലും ആന്ധ്രയിലും നിന്നെത്തുന്ന മാമ്ബഴങ്ങളില്‍ ഇപ്പോള്‍ വിപണിയിലുള്ളവയില്‍ തന്നെ ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന കാല്‍സ്യം കാര്‍ബൈഡ്, എത്തറാല്‍ എന്നീ മാരകമായ രാസവസ്തുക്കളുടെ അംശം കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ പഠനത്തിലാണ് ഈ വിവരം കണ്ടെത്തിയത്.
ചെടികള്‍ക്ക് സമ്ബൂര്‍ണ വളര്‍ച്ച എത്തുന്നതിനും ഫലവര്‍ഗങ്ങളുടെ ഉത്പാദനശേഷി വര്‍ധിപ്പിക്കുന്നതിനുമാണ് പഴത്തോട്ടങ്ങളില്‍ കൃത്രിമമായി ഉണ്ടാക്കിയ പ്ലാന്റ് ഗ്രോത്ത് റെഗുലേറ്റര്‍ ഹോര്‍മോണ്‍ ഉപയോഗിക്കുന്നത്.
ഓക്സിന്‍, ഗിബറലിന്‍, എഥിലീന്‍, സൈറ്റോകൈനിന്‍ എന്നിങ്ങനെയുള്ള പ്ലാന്റ് ഗ്രോത്ത് റെഗുലേറ്റര്‍ ഹോര്‍മോണുകളാണ് ഇതിനുപയോഗിക്കുന്നത്. ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുള്ള കെമിക്കലുകളാണ് ഇവ ഗര്‍ഭാവസ്ഥയില്‍ ജനിതക തകരാറുകള്‍, കാഴ്ചശക്തികുറയല്‍, അമിത ക്ഷീണം തുടങ്ങിയ അവസ്ഥയിലേക്ക് നയിക്കുന്നതാണെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്