കേന്ദ്രീയ വിദ്യാലയങ്ങളിലെ പ്രാര്‍ഥന:സുപ്രീം കോടതി വിശദീകരണം തേടി
ന്യൂഡല്‍ഹി: കേന്ദ്രീയ വിദ്യാലയങ്ങളില്‍ കണ്ണടച്ച് കൈകൂപ്പി ഹിന്ദിയിലും സംസ്കൃതത്തിലും നടത്തുന്ന നിര്‍ബന്ധിത പ്രാര്‍ഥനയെ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാറിനോടും കേന്ദ്രീയ വിദ്യാലയ സംഘടനോടും(കെ.വി.എസ്) സുപ്രീം കോടതി വിശദീകരണം ആവശ്യപ്പെട്ടു. ജസ്റ്റിസ് റോഹിങ്ടന്‍ എഫ്. നരിമാെന്റ അധ്യക്ഷതയിലുള്ള െബഞ്ചാണ് വിശദീകരണം ചോദിച്ചത്. രണ്ടാഴ്ചക്കുള്ളില്‍ മറുപടി നല്‍കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാറിനും കേന്ദ്രീയ വിദ്യാലയത്തിനും നോട്ടീസ് അയക്കുകയും ചെയ്തു.
ഇത് പ്രധാനപ്പെട്ട വിഷയമാെണന്ന് കോടതി പറഞ്ഞു. അഡ്വ. വിനായക് ഷായുെട പൊതുതാത്പര്യ ഹരജി പരിഗണിച്ചാണ് കോടതിയുടെ നടപടി. കെ.വി.എസിെന്റ വിദ്യാഭ്യാസ നിയമാവലിയെ സംബന്ധിക്കുന്ന 92ാം വകുപ്പിെന ചോദ്യം ചെയ്താണ് ഹരജി.
രാവിലെ അസംബ്ലിയോടു കൂടി സ്കൂള്‍ തുടങ്ങണമെന്നും എല്ലാ അധ്യാപകരും വിദ്യാര്‍ഥികളും അസംബ്ലിക്ക് ഹാജരാകണമെന്നും 92ാം വകുപ്പ് പറയുന്നു. അസംബ്ലിയുടെ പെരുമാറ്റച്ചട്ടങ്ങളും വകുപ്പില്‍ വിശദീകരിക്കുന്നുണ്ട്.
സര്‍ക്കാര്‍ ഫണ്ടില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം കുട്ടികളില്‍ മതപരമായ വിശ്വാസങ്ങളും അറിവുകളും പ്രചരിപ്പിക്കുന്നതിനു പകരം ശാസ്ത്ര ഗുണങ്ങള്‍ വളര്‍ത്തുകയാണ് ചെയ്യേണ്ടതെന്ന് ഹരജിയില്‍ ആവശ്യപ്പെടുന്നു. കൂടാതെ മൗലികാവകാശ സംരക്ഷണം ഉറപ്പു വരുത്തണമെന്നും ഹരജിക്കാരന്‍ ആവശ്യപ്പെടുന്നുണ്ട്.
ഭരണഘടനയിലെ 19ാം വകുപ്പ് അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതാണ്. അതിനാല്‍ വിദ്യാര്‍ഥികളെ പ്രാര്‍ഥനക്ക് കണ്ണടച്ച് കൈകൂപ്പാനായി നിര്‍ബന്ധിക്കാന്‍ സാധിക്കില്ല. ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കും നിരീശ്വരവാദികള്‍ക്കും ഇത് ബുദ്ധിമുട്ടുണ്ടാക്കുമെന്നും പരാതിയില്‍ പറയുന്നു. രാജ്യത്തെ എല്ലാ കേന്ദ്രീയ വിദ്യാലങ്ങളിലും ഇൗ പ്രാര്‍ഥനാ രീതിയാണ് നിര്‍ബന്ധപൂര്‍വം പിന്തുടരുന്നതെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്