×

കേന്ദ്രത്തിന്റെ പുതിയ ഹജ്ജ് നയം:കേരളം നല്‍കിയ ഹര്‍ജി ഇന്ന് സുപ്രിംകോടതി പരിഗണിക്കും

ന്യൂഡെല്‍ഹി: അഞ്ചുതവണ അപേക്ഷിച്ചിട്ടും ഹജ്ജിന് പോകാന്‍ അവസരം ലഭിക്കാത്ത 65വയസിനും 70നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പ്രത്യേക പരിഗണ നല്‍കാന്‍ ആകില്ലെന്ന് കാട്ടി കേന്ദ്രസര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം കോടതിയുടെ പരിഗണനയ്ക്ക് എത്തും.

നാല് തവണ ഹജ്ജിന് പോകാന്‍ അപേക്ഷിക്കുകയും എന്നാല്‍ അവസരം ലഭിക്കാതിരിക്കുകയും ചെയ്യുന്നവര്‍ അഞ്ചാം തവണ അപേക്ഷിക്കുമ്ബോള്‍ നറുക്കെടുപ്പില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ഇളവ് അനുവദിക്കണമെന്ന് കേരള ഹജ്ജ് കമ്മിറ്റി സുപ്രിം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

പഴയ ഹജ്ജ് നയപ്രകാരം അറുപത്തി അഞ്ചിനും എഴുപതിനും ഇടയില്‍ പ്രായം ഉള്ളവര്‍ അഞ്ചാം തവണ അപേക്ഷിക്കുമ്ബോള്‍ മുന്‍ഗണന നല്‍കിയിരുന്നു. ഈ വ്യവസ്ഥ പുനഃസ്ഥാപിക്കണം എന്ന കേരളഹജ്ജ് കമ്മിറ്റിയുടെ ആവശ്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാട് കോടതി ആരാഞ്ഞിരുന്നു.

എന്നാല്‍ പ്രത്യേക പരിഗണന നല്‍കുന്നത് കേരളം ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് മാത്രമേ ഗുണകരമാകും എന്നാണ് കേന്ദ്രത്തിന്റെ നിലപാട്. എല്ലാ സംസ്ഥാനങ്ങള്‍ക്കും തുല്യ പരിഗണന ലഭിക്കണമെന്നാണ് സത്യവാങ്മൂലത്തില്‍ കേന്ദ്രം അറിയിച്ചിട്ടുള്ളത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര യുടെ നേതൃത്വത്തിലുള്ള ബഞ്ചാണ് ഹര്‍ജി പരിഗണിക്കുക.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top