കെ.പി.എ.സി ലളിതയുടെ അന്‍പതു വര്‍ഷത്തെ അഭിനയ ജീവിതത്തിന് ആഘോഷമൊരുക്കി പാലക്കാട്.
പാലക്കാട്: കെ.പി.എ.സി ലളിതയുടെ അന്‍പതു വര്‍ഷത്തെ അഭിനയ ജീവിതത്തിന് ആഘോഷമൊരുക്കി പാലക്കാട്.
ഡിസംബര്‍ 27ന് വൈകീട്ട് വിക്ടോറിയ കോളേജ് ഗ്രൗണ്ടില്‍ നടക്കുന്ന ആഘോഷ പരിപാടിയില്‍ പങ്കെടുക്കാന്‍ മലയാളത്തിലെ സൂപ്പര്‍ താരങ്ങളടക്കം വന്‍ പട തന്നെയെത്തും.
ആഘോഷ പരിപാടിയുടെ ഭാഗമായി പാവപ്പെട്ട 10 വിധവകള്‍ക്ക് വീട് വച്ചു നല്‍കും. ഇതു സംബന്ധമായ ആധാരം ചടങ്ങില്‍ കൈമാറും.
‘ലളിതം 50’ എന്ന് പേരിട്ട പരിപാടിയോടനുബന്ധിച്ച് നടക്കുന്ന കലാപരിപാടികളുടെ ഷോ ഡയറക്ടര്‍ പ്രശസ്ത സിനിമ സംവിധായകന്‍ എം.പത്മകുമാറാണ്. ‘രാജ് ഈവന്റിന്റെ’ മേല്‍നോട്ടത്തിലാണ് പരിപാടി.
ചലച്ചിത്ര പിന്നണി ഗായകര്‍ പങ്കെടുക്കുന്ന ഗാനമേള, താരങ്ങള്‍ പങ്കെടുക്കുന്ന കോമഡി ഷോ, ഡാന്‍സ് തുടങ്ങിയ നിരവധി കലാപരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.
കാല്‍ ലക്ഷത്തോളം പേര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
പരിപാടിയുടെ ബ്രോഷര്‍ ഉദ്ഘാടനം നടന്‍ മോഹന്‍ലാലും വെബ് സൈറ്റ് സംവിധായകന്‍ ജോഷിയും നിര്‍വ്വഹിച്ചു.
കെ.പി.എ.സി.ലളിത, സംവിധായകന്‍ പത്മകുമാര്‍, പരിപാടിയുടെ സംഘാടകരായ അഭിരാമി അസോസിയേറ്റ്സ് & ചാരിറ്റബിള്‍ ട്രസ്റ്റ് ഭാരവാഹികളായ നിഷാന്ത് നായര്‍, ഷമീര്‍ തോട്ടുങ്ങല്‍, കോഡിനേറ്റര്‍ പാലക്കാട് മുരളി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
മമ്മുട്ടി, മധു,ശ്രീനിവാസന്‍, ഇന്നസെന്റ്, ശാരദ, ഷീല, ജയഭാരതി, അംബിക, കവിയൂര്‍ പൊന്നമ്മ, നെടുമുടി വേണു, നിവിന്‍ പോളി, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, മഞ്ജു വാര്യര്‍, ബിജു മേനോന്‍ ,സിദ്ധിഖ് തുടങ്ങി നിരവധി താരങ്ങള്‍ ‘ലളിതം 50’ല്‍ പങ്കെടുക്കാനെത്തുന്നുണ്ട്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്