×

കെഎസ്‌ഇബി പെന്‍ഷന്‍ മുടങ്ങില്ലെന്ന് മന്ത്രി എം.എം. മണി.

പെന്‍ഷന്‍ വിതരണം മുടങ്ങുമെന്ന് ആരെങ്കിലും പ്രതീക്ഷിക്കുന്നുണ്ടെങ്കില്‍ അത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. ഈ വര്‍ഷം ലോഡ് ഷെഡിങ് ഉണ്ടാകില്ലെന്നും പുതിയ പദ്ധതികളെ കുറിച്ചാണ് കെഎസ്‌ഇബി ചിന്തിക്കുന്നതെന്നും മണി പറഞ്ഞു. വൈദ്യുത ബോര്‍ഡ് കടുത്ത സാന്പത്തിക പ്രതിസന്ധിയിലെന്ന് ചെയര്‍മാന്‍ അറിയിച്ചു. ഇതിനോട് പ്രതികരിക്കുകയായിരുന്നു മണി.

അഞ്ച് വര്‍ഷമായി പെന്‍ഷന്‍ ഫണ്ടിലേക്ക് പണം മാറ്റുന്നില്ല. ബോണ്ട് ഇറക്കി പലിശ പെന്‍ഷന്‍ ഫണ്ടിലേക്കു മാറ്റാനുള്ള ശ്രമവും നടന്നില്ലെന്നും കെഎസ്‌ഇബി പ്രതിസന്ധിയിലാണെന്നും ചെയര്‍മാന്‍ ജീവനക്കാരെ അറിയിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top