×

കെഎസ്‌ആര്‍ടിസി പെന്‍ഷന്‍ കുടിശിക വിതരണം 47.15 ശതമാനം പേര്‍ക്ക് നല്‍കിയതായി അധികൃതര്‍.

തിരുവനന്തപുരം: സഹകരണബാങ്ക് ശാഖകള്‍ വഴിയുള്ള കെഎസ്‌ആര്‍ടിസി പെന്‍ഷന്‍ കുടിശിക വിതരണം 47.15 ശതമാനം പേര്‍ക്ക് നല്‍കിയതായി അധികൃതര്‍.

ആദ്യഘട്ടമായി ഫെബ്രുവരി വരെയുള്ള പെന്‍ഷന്‍ കുടിശികയാണ് ഇപ്പോള്‍ നല്‍കുന്നത്. ഇതിനുവേണ്ട 214.21 കോടി രൂപ കണ്‍സോര്‍ഷ്യം ലീഡറായ കേരള സംസ്ഥാന സഹകരണ ബാങ്ക് നല്‍കി കഴിഞ്ഞു. ജില്ലാ സഹകരണ ബാങ്കുകളിലൂടെയാണ് തുക 565 പ്രാഥമിക സഹകരണ ബാങ്കുകള്‍ കൈമാറിയത്. 39,050 പെന്‍ഷന്‍കാരില്‍ 28,649 പേര്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.

പെന്‍ഷന്‍ അക്കൗണ്ടുകള്‍ തുറക്കുന്ന മുറയ്ക്ക് അതെ ദിവസം തന്നെ ബാക്കി തുകയും പെന്‍ഷന്‍കാര്‍ക്ക് കൈമാറാന്‍ കഴിയുമെന്നും, 28 നുള്ളില്‍ പെന്‍ഷന്‍ വിതരണം പൂര്‍ത്തീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. എന്നാല്‍ ശാഖകളിലെ അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതി പലസ്ഥലങ്ങളിലും മറ്റും അക്കൗണ്ട് തുറക്കുന്നതിന് തടസമുണ്ടാക്കുന്നതായി പറയുന്നുണ്ട്.മാത്രവുമല്ല ജീവനക്കാരും പരിമിതമാണ് വ്യക്തമാക്കുന്നു. എന്നിരുന്നാലും രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ പെന്‍ഷന്‍ വിതരണം 95 ശതമാനം പൂര്‍ത്തീകരിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top