×

കെഎസ്‌ആര്‍ടിസി പെന്‍ഷന്‍ കുടിശ്ശിക ഇന്ന് വിതരണം ചെയ്യും

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി പെന്‍ഷന്‍കാരുടെ കുടിശ്ശിക ഇന്ന് മുഖ്യമന്ത്രി വിതരണം ചെയ്യും. രാവിലെ 11 മണിക്ക് കെ എസ് ആര്‍ ടി സി തമ്ബാനൂര്‍ ബസ് ഡിപ്പോയില്‍ വെച്ചാണ് പെന്‍ഷന്‍ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നടക്കുക.

സംസ്ഥാന സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളെ ഉള്‍പ്പെടുത്തിയാണ് പെന്‍ഷന്‍ വിതരണം. സംസ്ഥാന സര്‍ക്കാരിന്റെ ഗ്യാരണ്ടിയുടെ അടിസ്ഥാനത്തില്‍ പത്ത് ശതമാനം പലിശക്കാണ് പെന്‍ഷന്‍ തുക സഹകരണ സംഘങ്ങള്‍ നല്‍കുന്നത്

4 ജില്ലകളിലെ 24 സംഘങ്ങളില്‍ നിന്ന് 250 കോടി രൂപയാണ് കണ്‍സോര്‍ഷ്യം ഇപ്രകാരം ആദ്യം സമാഹരിക്കുന്നത്.

219 കോടി രൂപയാണ് പെന്‍ഷന്‍കാരുടെ കുടിശ്ശിക സഹിതമുള്ള പെന്‍ഷന്‍ നല്‍കാന്‍ ഈ മാസം വേണ്ടി വരുന്നത്. തുടര്‍മാസങ്ങളില്‍ കൃത്യമായി പെന്‍ഷന്‍ തുക അതാത് സഹകരണ ബാങ്കുകളിലെ കെഎസ്‌ആര്‍ടിസി പെന്‍ഷന്‍കാരുടെ അക്കൗണ്ടുകളില്‍ നിക്ഷേപിക്കും.സംസ്ഥാനത്താകെ 39045 പെന്‍ഷന്‍കാരാണ് ഉള്ളത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top