കൃഷ്ണമൃഗ വേട്ടക്കേസ്: സല്‍മാന്‍ ഖാന് ഇന്ന് ജോധ്പൂര്‍ കോടതിയില്‍ ഹാജരാകും
കൃഷ്ണമൃഗ വേട്ടക്കേസില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് ഇന്ന് ജോധ്പൂര്‍ കോടതിയില്‍ ഹാജരാകും. ഏപ്രില്‍ 5നായിരുന്നു സല്‍മാനെ കുറ്റക്കാരനെന്ന് കണ്ടെത്തി 5 വര്‍ഷം തടവ് ശിക്ഷ വിധിച്ചത്. ഇതേ തുടര്‍ന്ന് സല്‍മാന്‍ രണ്ട് ദിവസം ജയിലില്‍ കഴിയുകയും ജാമ്യത്തിലിറങ്ങുകയുമായിരുന്നു. 1998ല്‍ ഹം സാത്ത് സാത്ത് ഹേ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനെത്തിയപ്പോഴായിരുന്നു സല്‍മാനും സംഘവും ചേര്‍ന്ന് കൃഷ്ണമൃഗത്തെ വേട്ടയാടിയത്. കൂട്ടുപ്രതികളായ സെയ്ഫ് അലി ഖാന്‍, തബു, നീലം, സൊണാലി ബിന്ദ്ര എന്നീ താരങ്ങളെയും പ്രദേശവാസിയായ ദുഷ്യന്ത് സിംഗ് എന്നയാളെയും സംശയത്തിന്റെ ആനുകൂല്യത്തില്‍ കുറ്റവിമുക്തരാക്കിയിരുന്നു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്