×

കുറ്റപത്രത്തിലെ വിവരങ്ങള്‍ ചോര്‍ന്നതിനെതിരെ നടന്‍ ദിലീപ് അങ്കമാലി മജിസ്ട്രേട്ട് കോടതിയില്‍ ഹര്‍ജി നല്‍കി.

അങ്കമാലി : നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റപത്രത്തിലെ വിവരങ്ങള്‍ ചോര്‍ന്നതിനെതിരെ നടന്‍ ദിലീപ് അങ്കമാലി മജിസ്ട്രേട്ട് കോടതിയില്‍ ഹര്‍ജി നല്‍കി.

വിദേശത്ത് പോകാന്‍ കോടതി അനുമതി നല്‍കിയതിനെ തുടര്‍ന്ന് പാസ്പോര്‍ട്ട് വാങ്ങുന്നതിനായി തിങ്കളാഴ്ച കോടതിയില്‍ എത്തിയപ്പോഴാണ് ദിലീപ് ഹര്‍ജി സമര്‍പ്പിച്ചത്.

തന്റെ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനായി വിദേശത്ത് പോകാനാണ് കോടതി ദിലീപിന് ഉപാധികളോടെ പാസ്പോര്‍ട്ട് തിരികെ നല്‍കിയിരിക്കുന്നത്. ആറ് ദിവസത്തേക്കാണ് ഹൈക്കോടതി പാസ്പോര്‍ട്ട് അനുവദിച്ചിരിക്കുന്നത്.

ഉച്ചകഴിഞ്ഞ് അഭിഭാഷകര്‍ക്കൊപ്പം കോടതിയിലെത്തിയാണ് ദിലീപ് പാസ്പോര്‍ട്ട് സ്വീകരിച്ചത്. നേരത്തേ, കോടതിയില്‍ എത്തും മുമ്ബേ കുറ്റപത്രത്തിലെ വിവരങ്ങള്‍ പുറത്തായത് വിവാദമായിരുന്നു.

ദിലീപും നാദിര്‍ഷയും ഒരുമിച്ച്‌ തുറക്കുന്ന ‘ദേ പുട്ട്’ റസ്റ്റേറന്റിന്റെ ഉദ്ഘാടനത്തിനായാണ് താരം ദുബൈയിലേക്ക് പോകുന്നത്. ഭാര്യ കാവ്യാമാധവന്‍, മകള്‍ മീനാക്ഷി എന്നിവരും ഒപ്പം പോകുന്നുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top