×

കുറിഞ്ഞി ഉദ്യാനത്തിലെ ഭൂമി കൈയേറ്റം സര്‍ക്കാര്‍ ഒത്താശയോടെയാണ്​ നടന്നതെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല.

മൂന്നാര്‍: കുറിഞ്ഞി ഉദ്യാനത്തിലെ ഭൂമി കൈയേറ്റം സര്‍ക്കാര്‍ ഒത്താശയോടെയാണ്​ നടന്നതെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. യു.ഡി.എഫ്​ സംഘത്തി​​​െന്‍റ കുറിഞ്ഞി ഉദ്യാന സന്ദര്‍ശനത്തിന്​ മുന്നോടിയായി മാധ്യമങ്ങളോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ഷകരുടെ പേരില്‍ വന്‍കിടക്കാരെ സംരക്ഷിക്കുന്ന സി.പി.എം നിലപാട്​ അംഗീകരിക്കാനാകില്ല. വന്‍കിട ​ൈക​േയറ്റക്കകാര്‍ക്ക്​ ഒത്താശ ചെയ്യുന്ന നിലപാടാണ്​ സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

കുറിഞ്ഞി ഉദ്യാനത്തില്‍ കൈയേറ്റം നടത്തിയ ജോയ്​സ്​ ജോര്‍ജ്​ എം.പിയെ മുഖ്യമന്ത്രി നിയമസഭയില്‍ ന്യായീകരിച്ചുകൊണ്ടാണ്​ സംസാരിച്ചത്​. എന്നാല്‍ സബ്​ കലക്​ടര്‍ എം.പിയുടെ പട്ടയം മുഴുവന്‍ റദ്ദാക്കി. മുഖ്യമന്ത്രി പറയുന്ന​താണോ സബ്​ കലക്​ടര്‍ പറയുന്നതോ ശരിയെന്നും ചെന്നിത്തല ചോദിച്ചു. ജോയ്സ്​​ ജോര്‍ജ്​ എം.പിക്ക്​ ആത്​മാര്‍ഥതയുണ്ടെങ്കില്‍ കൈവശമുള്ള ഭൂമിയുമായി ബന്ധ​പ്പെട്ട രേഖകള്‍ വെളിപ്പെടുത്ത​ാന്‍ അദ്ദേഹത്തെ വെല്ലുവിളിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.

നേരത്തെ മന്ത്രിതല സന്ദര്‍ശനം നടന്നത്​ കൈ​േയറ്റക്കാരെ ഉള്‍പ്പെടുത്തിക്കൊണ്ടാണ്​ ​. മൂന്ന്​ മന്ത്രിമാര്‍ സന്ദര്‍ശിച്ചിട്ട്​ മൂന്നു തരം റിപ്പോര്‍ട്ടാണ്​ നല്‍കിയത്​. വന്‍കിടക്കാരെ സംരക്ഷിക്കുന്ന സി.പി.എം നിലപാട്​ തുറന്നു കാണിക്കുകയാണ്​ തങ്ങളുടെ സന്ദര്‍ശനോദ്ദേശമെന്നും ചെന്നിത്തല പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top