കുട്ടികളുടെ കളിക്കാനുള്ള അവകാശത്തെ കുറിച്ച് സച്ചിന്‍ രാജ്യസഭയിൽ സംസാരിക്കും
ന്യൂഡല്‍ഹി: ക്രിക്കറ്റ് ഇതിഹാസവും രാജ്യസഭാ അംഗവുമായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ആദ്യമായി ഇന്ന് സഭയില്‍ സംസാരിക്കുന്നു. സഭയിലെ തന്റെ അസാന്നിദ്ധ്യം ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ച താരം കുട്ടികളുടെ കളിക്കാനുള്ള അവകാശത്തെ കുറിച്ചുള്ള ചര്‍ച്ചയ്ക്കാണ് ഇന്ന് തുടക്കമിടുന്നത്. നാല് വര്‍ഷത്തിനിടെ ഇത് ആദ്യമായാണ് സച്ചിന്‍ സഭയില്‍ സംസാരിക്കുന്നത്.
കളിക്കാനുള്ള അവകാശവും ഇന്ത്യയിലെ കായിക മേഖലയുടെ ഭാവിയും എന്ന വിഷയം സഭയില്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് സച്ചിന്‍ നോട്ടീസ് സമര്‍പ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ടോടെ വിഷയം അവതരിപ്പിക്കനാണ് സഭ അനുമതി നല്‍കിയിരിക്കുന്നത്.
2012ല്‍ സച്ചിന്‍ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടെങ്കിലും അദ്ദേഹത്തിന്റെ അസാന്നിദ്ധ്യം ഏറെ ചര്‍ച്ചയായിരുന്നു. 2103ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചിട്ടും സഭയില്‍ വരാതിരുന്നത് വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചു. കഴിഞ്ഞ ആഗസ്റ്റിലായിരുന്നു ഇതിനു മുമ്ബ് സച്ചിന്‍ സഭയില്‍ എത്തിയത്. അന്ന് ശൂന്യവേളയിലോ ചോദ്യോത്തര വേളയിലോ പങ്കെടുത്തിരുന്നില്ല.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്