×

കുടുംബവാഴ്ച്ച ; ഷാജഹാനു ശേഷം ഔറംഗസേബ് തന്നെ; രാഹുലിനെ പരിഹസിച്ച്‌ മോദി

വല്‍സദ്(ഗുജറാത്ത്): രാഹുല്‍ ഗാന്ധിയുടെ എഐസിസി അധ്യക്ഷസ്ഥാനത്തേക്കുള്ള കടന്നുവരവിനെ പരിഹസിച്ച്‌ നരേന്ദ്രമോദി. ഔറംഗസേബ് രാജ് സമ്ബ്രദായത്തിലുള്ള തിരഞ്ഞെടുപ്പിന് കോണ്‍ഗ്രസ്സിനെ അഭിനന്ദിക്കുന്നുവെന്ന് മോദി പറഞ്ഞു. മുഗള്‍ഭരണത്തില്‍ ഷാജഹാനു ശേഷം ഔറംഗസേബ് തന്നെ എന്നത് സംശയമില്ലാത്ത കാര്യമായിരുന്നു. അതുപോലെ കോണ്‍ഗ്രസ്സിലും കുടുംബവാഴ്ച്ചയാണെന്ന് അവര്‍ തന്നെ സമ്മതിച്ചിരിക്കുകയല്ലേ എന്നും മോദി ചോദിച്ചു.

ഔറംഗസേബ് രാജിന് കോണ്‍ഗ്രസ്സിനെ അഭിനന്ദിക്കുന്നു. ഞങ്ങള്‍ക്ക്(ബിജെപിക്ക്) ജനങ്ങളുടെ നന്മയാണ് മുഖ്യവിഷയം, 125 കോടി ഇന്ത്യക്കാരാണ് ഞങ്ങളുടെ ഹൈക്കമാന്‍ഡ്. തിരഞ്ഞെടുപ്പ് പ്രചരണ റാലിയെ അഭിസംബോധനം ചെയ്ത് മോദി ഗുജറാത്തില്‍ പറഞ്ഞു.

കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിന് പിന്നാലെയാണ് മോദിയുടെ പരിഹാസം. രാഹുല്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടാനാണ് സാധ്യത. 17 വര്‍ഷം മുമ്ബ് സോണിയാ ഗാന്ധി പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടതും എതിരില്ലാതെയായിരുന്നു. കുടുംബവാഴ്ച്ചയെന്ന് വിശേഷിപ്പിച്ച്‌ കോണ്‍ഗ്രസ്സിനെതിരായ വിമര്‍ശനം ബിജെപി ശക്തമാക്കിയിരിക്കുന്ന സാഹചര്യം കൂടിയാണിത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top