×

കീഴാറ്റൂരില്‍ ബൈപ്പാസിനെതിരെ വയല്‍കിളികള്‍ നടത്തുന്ന സമരത്തിന് മാവോയിസ്റ്റ് പിന്തുണയുണ്ടെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍.

സമരത്തെ അടിച്ചമര്‍ത്തനായി ബൂട്ടിട്ട ഒരു പോലീസുകരനും വയലില്‍ ഇറങ്ങില്ലെന്ന് വയല്‍കിളി സമര നേതാവ് സുരേഷ് കീഴാറ്റൂരും വ്യക്തമാക്കി.വികസനത്തിന്റെ പേരില്‍ നെല്‍പ്പാടങ്ങള്‍ നികത്താന്‍ സമ്മതിക്കില്ല. ഇതിനായി എന്തുവില നല്‍കാനും തയാറാണെന്ന് സുരേഷ് പറഞ്ഞു.

സമരനേതാവ് നോബിളിന് മാവോയിസ്റ്റ് ചരിത്രമുണ്ട്. പദ്ധതിപ്രദേശത്ത് ഭൂമിയില്ലാത്തയാളാണ് നോബിള്‍. ഭൂവുടമകളില്‍ ഭൂരിഭാഗവും സമരത്തിന് എതിരാണെന്നും പി. ജയരാജന്റെ വാദം.

കണ്ണൂര്‍ കീഴാറ്റൂരിലെ വയല്‍ക്കിളി സമരത്തെ പൂര്‍ണമായും തള്ളി സര്‍ക്കാര്‍ നിയമസഭയില്‍ നിലപാട് വ്യക്തമാക്കിയിരുന്നു. ദശീയപാതവികസനം പാടില്ലെന്ന് ശഠിക്കുന്നവര്‍ നാട്ടിലുണ്ടെന്ന് സമരക്കാരെ ഉന്നമിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 56 പേര്‍ ഭൂമി വിട്ടുനല്‍കി. നാലു പേര്‍ മാത്രമാണ് വിട്ടുനല്‍കാത്തത്. നന്ദിഗ്രാമും സിംഗൂരുമായി താരതമ്യപ്പെടുന്നതില്‍ കാര്യമില്ല. അനാവശ്യ എതിര്‍പ്പുകള്‍ക്ക് പാര്‍ട്ടി വഴങ്ങില്ല. ചില സിപിഎമ്മുകാര്‍ക്ക് ബോധ്യമായില്ലെന്നത് സത്യമാണെന്നും അദ്ദേഹം തുറന്നുസമ്മതിച്ചു. ഇതുസംബന്ധിച്ച സിപിഐ നിലപാടുകളും മുഖ്യമന്ത്രി തള്ളി. വികസനത്തിനായി പതിപക്ഷം ഒപ്പം നില്‍ക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ആശ്യപ്പെട്ടു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top