കാലാവസ്ഥ വ്യതിയാനം കൂടുതല്‍ അഗ്നിപര്‍വത സ്ഫോടനങ്ങള്‍ക്ക് കാരണമാകുമെന്ന് പഠനം
ലണ്ടന്‍: ആഗോള താപനം കൂടുന്നതിനനുസരിച്ച് മഞ്ഞുകട്ടകള്‍ ഉരുകും. അഗ്നിപര്‍വത മേഖലകളിലാണ് ഇത് കൂടുതലായി സംഭവിക്കുക. തുടര്‍ന്ന് അഗ്നിപര്‍വത സ്ഫോടനങ്ങള്‍ കൂടുതലുണ്ടാകാന്‍ സാധ്യതയുണ്ടെന്നും ബ്രിട്ടനിലെ ലീഡ്സ് സര്‍വകലാശാല ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നു.
മഞ്ഞുമൂടിക്കിടക്കുന്ന ഐസ്ലന്ഡില് ഇത്രയും നാള് അഗ്നിപര്‍വതങ്ങള്‍ കൂടുതലും നിര്‍ജീവമായിരുന്നു. എന്നാല്‍ മഞ്ഞ് ഉരുകാന്‍ തുടങ്ങിയതോടെ ഭൗമോപരിതലത്തിലെ വായുമര്ദത്തിലുണ്ടായ വ്യത്യാസംമൂലം സ്ഫോടനങ്ങള്‍ വര്‍ധിച്ചു. 5,500 മുതല്‍ 4,500 വര്‍ഷം വരെയുണ്ടായ അഗ്നിപര്‍വത സ്ഫോടനങ്ങളും മറ്റും കണക്കിലെടുത്തായിരുന്നു പഠനം. അഗ്നിപര്‍വത സ്ഫോടനത്തിെന്റ ഫലമായി നദികളിലും മറ്റും അടിഞ്ഞുകൂടിയിരുന്ന ചാരമാണ് പ്രധാനമായും പഠന വിധേയമാക്കിയത്.
ഒരു കാലാവസ്ഥ വ്യതിയാനം കഴിഞ്ഞ് 600 വര്‍ഷങ്ങള്‍ക്കുശേഷമാണ് അഗ്നിപര്‍വത സ്ഫോടനങ്ങളില്‍ വര്‍ധനയുണ്ടായത്. മനുഷ്യെന്റ ഇടപെടല്‍ മൂലമാണ് ആഗോളതാപനം വര്‍ധിച്ചിരിക്കുന്നതെന്നും ലീഡ്സിലെ സ്കൂള്‍ ഓഫ് ജോഗ്രഫിയിലെ ഗ്രേമി സ്വിന്ഡില്സ് അറിയിച്ചു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്