×

കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍ നല്‍കി ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി

ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ അവസാന സന്പൂര്‍ണ ബഡ്ജറ്റില്‍ കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍ നല്‍കി ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി. ഇതോടൊപ്പം അടിസ്ഥാന സൗകര്യ വികസനത്തിനും ആരോഗ്യ മേഖലയ്ക്കും മന്ത്രി ഊന്നല്‍ നല്‍കി. 11 ലക്ഷം കോടിയാണ് ജയ്റ്റ്ലി കാര്‍ഷിക മേഖലയ്ക്കായി മാറ്റിവച്ചത്.

പ്രഖ്യാപനങ്ങള്‍:

*ഇ.പി.എഫിലെ വനിതകളുടെ സംഭാവന 12ല്‍ നിന്ന് എട്ട് ശതമാനമായി കുറച്ചു
*പുതിയ ജീവനക്കാര്‍ക്ക് അടുത്ത മൂന്ന് വര്‍ഷത്തേക്ക് ഇ.പി.എഫില്‍ 12 ശതമാനം സര്‍ക്കാര്‍ നിക്ഷേപിക്കും
*പട്ടികജാതി ക്ഷേമത്തിന് 56,​619കോടിയും പട്ടികവര്‍ഗത്തിന് 39,​135 കോടിയും നീക്കിവച്ചു
*പ്രധാനമന്ത്രി മുദ്ര യോജനയുടെ കീഴില്‍ മൂന്ന് ലക്ഷം കോടിയുടെ വായ്പ
*ഭാരത്മാല പദ്ധതിക്ക് കീഴില്‍ 9000 കിലോമീറ്റര്‍ ദേശീയപാത നിര്‍മിക്കും
*99 സ്മാര്‍ട്ട് സിറ്റികള്‍ക്കായി 2.04 ലക്ഷം കോടി
*ജില്ലാ ആശുപത്രികളെ മെഡിക്കല്‍ കോളേജുകളായി ഉയര്‍ത്തും
*24 പുതിയ മെഡിക്കല്‍ കോളേജുകള്‍ സ്ഥാപിക്കും
*10 കോടി പാവപ്പെട്ട കുടുംബങ്ങള്‍ക്കായി ദേശീയ ആരോഗ്യ സംരക്ഷണ പദ്ധതി. ഇതിലൂടെ ഓരോ കുടുംബത്തിനും പ്രതിവര്‍ഷം അഞ്ച് ലക്ഷം രൂപ ചികിത്സാ ഇന്‍ഷ്വറന്‍സ് ലഭിക്കും
*കാര്‍ഷികമേഖലയ്ക്ക് ആകെ 11 ലക്ഷം കോടി
*കാര്‍ഷികോല്‍പന്നങ്ങളുടെ വില നിര്‍ണയിക്കാന്‍ വിവിധ മന്ത്രാലയങ്ങളെ ഒരുമിപ്പിച്ച്‌ സംവിധാനം
*പാവപ്പെട്ട എട്ട് കോടി സ്ത്രീകള്‍ക്ക് പാചകവാതക കണക്ഷന്‍ നല്‍കും
*രണ്ടു കോടി ശൗചാലയങ്ങള്‍ കൂടി നിര്‍മിക്കും
* ജൈവകൃഷിക്ക് 200 കോടി
*സംസ്ഥാനങ്ങളില്‍ 42 മെഗാ ഫുഡ് പാര്‍ക്ക് സ്ഥാപിക്കും
*മത്സ്യബന്ധന മേഖലയ്ക്കും മൃഗസംരക്ഷണ മേഖലയ്ക്കും 10,​000 കോടി
*ഗ്രാമങ്ങളിലെ ചെറുകര്‍ഷക വിപണന കേന്ദ്രങ്ങളെ അഗ്രിക്കള്‍ച്ചറല്‍ മാര്‍ക്കറ്റുകളാക്കും
*വിളകളുടെ താങ്ങുവില ഒന്നര മടങ്ങാക്കും
*ഭക്ഷ്യസംസ്കരണത്തിനുള്ള കേന്ദ്രവിഹിതം 1400 കോടിയാക്കി
*കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കും
*കാര്‍ഷികോല്‍പാദനം ഇരട്ടിയാക്കും
*പ്രകൃതിവിഭവങ്ങളുടെ വിതരണത്തില്‍ സുതാര്യത കൊണ്ടുവന്നു
*മുതിര്‍ന്ന പൗരന്മാരുടെ സുരക്ഷ ഉറപ്പുവരുത്തും
*അഴിമതി ഭരണത്തിന്റെ ഭാഗമായിരുന്നു. ഈ സര്‍ക്കാര്‍ അതില്ലാതാക്കി
*നോട്ട്നിരോധനം കറന്‍സി ഇടപാട് കുറച്ചു
*സാന്പത്തിക പരിഷ്കരണ നടപടികള്‍ ഫലം കണ്ടു
*വിദേശനിക്ഷേപം കൂടി
*അടുത്ത സാന്പത്തികവര്‍ഷം 7- 7.5 ശതമാനം വളര്‍ച്ച കൈവരിക്കും
*ഇന്ത്യന്‍ സന്പദ്വ്യവസ്ഥ അതിവേഗം വളരുന്നു

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top