×

കാണ്‍പൂരില്‍ 100 കോടി രൂപയുടെ നിരോധിച്ച നോട്ടുകള്‍ പിടികൂടി

കാണ്‍പൂര്‍: അസാധുവായ 100 കോടി രൂപയുടെ നോട്ടുകള്‍ ഉത്തര്‍പ്രദേശില്‍ പിടികൂടി. കാണ്‍പൂരിലെ സ്വരൂപ് നഗറില്‍ നിര്‍മ്മാണത്തിലിരുന്ന വീട്ടില്‍ നിന്നാണ് നിരോധിച്ച നോട്ടുകള്‍ പിടിച്ചെടുത്തത്. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും കെട്ടുകണക്കിന് നോട്ടുകളാണ് എന്‍ഐഎ, ഉത്തര്‍പ്രദേശ് പൊലീസ് എന്നിവരുടെ സംയുക്ത റെയ്ഡില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍ നിന്നും കണ്ടെത്തിയത്. ഇത്രയും നിരോധിത നോട്ടുകള്‍ കണ്ടെടുക്കുന്നത് ഇതാദ്യമായാണ്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. പണിപൂര്‍ത്തിയാകാത്ത വീട്ടില്‍ ഉത്തര്‍പ്രദേശ് പൊലീസിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് മെത്തയുടെ രൂപത്തില്‍ അടുക്കിവച്ച നിലയില്‍ നോട്ടുകള്‍ കണ്ടെടുത്തത്.

നാല് വ്യക്തികളുടേതോ കമ്ബനികളുടേതോ ആണ് ഈ കറന്‍സിയെന്ന് എന്‍ഐഎ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. അനധികൃത മാര്‍ഗത്തിലൂടെ കറന്‍സികള്‍ നിയമപരമാക്കാനാണ് പണം സൂക്ഷിച്ചതെന്ന് അന്വേഷണ ഏജന്‍സി സംശയിക്കുന്നു. രണ്ടു മാസങ്ങള്‍ക്ക് മുമ്ബ് ഡല്‍ഹിയില്‍ നിന്ന് 36 കോടി രൂപയുടെ അസാധു നോട്ടുകള്‍ പിടിച്ചെടുത്തിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top