കലാഭവന്‍ മണി ഓര്‍മ്മയായിട്ട് ഇന്ന് രണ്ട് വര്‍ഷം.
ലോഹിതദാസിന്റെ സല്ലാപം സിനിമയിലെ തെങ്ങുകയറ്റക്കാരനായെത്തിയ മണി കയറിയത് മലയാള സിനിമയുടെ ഉയരത്തിലേക്കാണ്. ചാലക്കുടിയിലെ ഓട്ടോ ഡ്രൈവര്‍ സാധാരണക്കാരന് സാധാരണക്കാരന്റെ ഹൃദയത്തില്‍ അന്നും ഇന്നും സ്ഥാനമുണ്ട്. വിരലില്‍ എണ്ണാവുന്ന സിനിമയുടെ വെള്ളിച്ചെത്തില്‍ ഈ ചാലക്കുടിക്കാരന്‍ എത്തിയപ്പോള്‍ വന്നവഴിയും പോറ്റിവളര്‍ത്തിയ നാടും ഹൃദയത്തില്‍ പാര്‍ത്തു. സ്വന്തം ചിരിയാണ് മണിയെന്ന വിസ്മയത്തിന്റെ മുഖമുദ്ര.
ഒരുകാലത്ത് സിനിമക്കായി കാത്തിരുന്ന മണിക്കായി പിന്നീട് കഥാപാത്രങ്ങള്‍ മണിക്കായി കാത്തിരുന്നു. വെള്ളിത്തിരിയില്‍ കാമ്ബുകളെ ചിരിയുടെ പര്യാ യങ്ങളായി മാറ്റി. വര്‍ഷങ്ങളായി ചിരിപ്പിച്ച മണി വാസന്തിയും ലക്ഷ്മിയും എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരെ കരച്ചിലിന്റെ കടവത്ത് എത്തിച്ചു.
വില്ലന്‍ വേഷങ്ങള്‍ക്ക് മണി തന്റെതായ ഭാവപകര്‍ച്ചകള്‍ കാഴ്ചവച്ചു. കൈയ്യും മെയ്യും വഴങ്ങി നിരവധി ആക്ഷന്‍ സിനിമകളില്‍ അഭിനേതാവായി തിളങ്ങിയപ്പോഴും മിമിക്രിയുടെയും നാട്ടന്‍പാട്ടിന്റെയും സങ്കേത്തത്തിലും എത്തി. മലയാളം കടന്ന് അന്യഭാക്ഷ ചിത്രങ്ങളില്‍ സംവിധായകനായും അഭിനേതാവായും ഈ ചാലക്കുടിക്കാരന്‍ എത്തി.
ചാലക്കുടിക്കാര്‍ക്ക് കലാഭവന്‍ മണി ഒരു ചേട്ടനായിരുന്നു, അനുജനയായിരുന്നു, സഹോദരനായിരുന്നു. ബാല്യത്തിലെ ദാരിദ്രവും പട്ടിണിയും പാടി പറയാന്‍ ഈ ചാലക്കുടിക്കാരന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പാടി തീര്‍ക്കാന്‍ ബാക്കിവെച്ച പാട്ടുകള്‍ ബാക്കിയായ കഥാപാത്രങ്ങള്‍ ആസ്വദിച്ച് തീരാത്തത് കൊണ്ടാവും ഇന്നും കണ്ണീര്‍ ഓര്‍മ്മായി കലാഭവന്‍ മണി അവശേഷിക്കുന്നത്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്