കരിപ്പൂർ വിമാനത്താവളത്തിലെ റൺവേകൾ 15 മുതൽ അടച്ചിടും
അറ്റകുറ്റപ്പണികൾക്കായി കരിപ്പൂർ വിമാനത്താവളത്തിലെ റൺവേകൾ 15 മുതൽ അടച്ചിടും. വിമാനത്താവളത്തിൽ അറ്റകുറ്റപണികളും റൺവേ എൻഡ് സേഫ്റ്റി ഏരിയയുടെ നീളം വർധിപ്പിക്കുന്ന ജോലികളും തിങ്കളാഴ്ച ആരംഭിക്കും.
ആറര കോടി രൂപ ചെലവിൽ നടക്കുന്ന നിർമാണ ജോലികൾക്കായി തിങ്കളാഴ്ച മുതൽ ഇവിടുത്തെ റൺവേ വീണ്ടും താൽക്കാലികമായി അടക്കും. നിർമാണ ജോലികൾക്കായി പകൽ 12 മുതൽ 2.30 വരെയും 3.30 മുതൽ വൈകീട്ട് ഏഴ് വരെയുമാണ് റൺവേ അടക്കുക. മാർച്ച് 24 വരെ ഇത് തുടരും. ഉച്ചക്ക് ഒരു മണിക്കൂറിനിടയിൽ നാല് വിമാനങ്ങളുടെ സർവിസ് ഉള്ളതിനാലാണ് ഈ സമയത്തുമാത്രം റൺവേ പ്രവർത്തിക്കുന്നക്കുന്നത്.
നിലവിൽ 90 മീറ്ററാണ് കരിപ്പൂരിലെ റിസയുടെ നീളം. ഇടത്തരം-വലിയ വിമാനങ്ങളുടെ സർവീസ് പുനരാരംഭിക്കുന്നതിന്റെ നടപടിക്രമങ്ങളുടെ ഭാഗമായാണ് റിസയുടെ നീളം 240 മീറ്ററായി വർധിപ്പിക്കുന്നത്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്