കരിപ്പൂര്: 25 മുതല് റണ്വേ പകല് ഏഴു മണിക്കൂര് അടക്കും
കൊേണ്ടാട്ടി: ‘റിസ’ നിര്മാണത്തിെന്റ ഭാഗമായി കരിപ്പൂര് വിമാനത്താവളത്തില് റണ്വേ പകല് ഏഴ് മണിക്കൂര് തുടര്ച്ചയായി അടച്ചിടും. ഉച്ചക്ക് 12 മുതല് 2.30 വരെയും 3.30 മുതല് വൈകീട്ട് ഏഴ് വരെയുമായിരുന്നു ജനുവരി 15 മുതല് റണ്വേ അടച്ചിട്ടിരുന്നത്. വേനല്ക്കാല ഷെഡ്യൂള് നിലവില് വരുന്ന മാര്ച്ച് 25 മുതല് ജൂണ് 15 വരെ റണ്വേ പകല് 12 മുതല് വൈകീട്ട് ഏഴ് വരെ അടച്ചിടും. പകല് 2.30നും 3.30നും ഇടയിലുണ്ടായിരുന്ന സര്വിസുകളുടെ സമയം പുനഃക്രമീകരിച്ചു.
പുതിയ ഷെഡ്യൂളില് 25 മുതല് ൈഹദരാബാദിലേക്ക് ഇന്ഡിഗോ സര്വിസ് ആരംഭിക്കുന്നുണ്ട്. എല്ലാ ദിവസവും രാവിലെ 9.30ന് കരിപ്പൂരില്നിന്ന് പുറപ്പെടുന്ന വിമാനം 11.15ന് ൈഹദരാബാദിലെത്തും. വൈകീട്ട് 6.20ന് ഹൈദരാബാദില്നിന്ന് പുറപ്പെടുന്ന വിമാനം രാത്രി 8.05ന് കരിപ്പൂരിലെത്തും. ഉച്ചക്കുണ്ടായിരുന്ന ഷാര്ജ സര്വിസിെന്റ സമയം രാത്രിയിലേക്ക് മാറ്റി.
രാത്രി 10.25ന് പുറപ്പെടുന്ന വിമാനം പുലര്ച്ച ഒന്നിനാണ് ഷാര്ജയിലെത്തുക. നിലവില് ഉച്ചക്ക് 3.05ന് മുംബൈയിലേക്കുണ്ടായിരുന്ന ജെറ്റ് എയര്വേസ് വിമാനം 25 മുതല് രാവിലെ 11ന് പുറപ്പെട്ട് ഉച്ചക്ക് 12.55ന് അവിടെ എത്തും. ജെറ്റ് എയര്വേസിെന്റ ബംഗളൂരു വിമാനവും രാവിലെ 11.50നാണ് പുതിയ ഷെഡ്യൂള് പ്രകാരം പുറപ്പെടുക. നേരത്തേ ഉച്ചക്ക് 2.35 ആയിരുന്നു സമയം.
കരിപ്പൂര് വിമാനത്താവളത്തില് ‘റിസ’ നീളം വര്ധിപ്പിക്കുന്നതിെന്റ പ്രവൃത്തി ആരംഭിച്ചിട്ട് രണ്ടുമാസം പൂര്ത്തിയായി. പ്രവൃത്തിയുടെ ഭാഗമായി ലൈറ്റിങ് ക്രമീകരണങ്ങള് പൂര്ണമായി മാറ്റി സ്ഥാപിക്കും. ജൂണ് 15ഒാടെ പ്രവൃത്തി പൂര്ത്തിയാക്കാനാണ് അതോറിറ്റിയുടെ തീരുമാനം.
മുഴുവന് വാര്ത്തകള്
വാര്ത്തകളോടു പ്രതികരിക്കുന്നവര് അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്ത്തികരവും സ്പര്ധ വളര്ത്തുന്നതുമായ പരാമര്ശങ്ങള് ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള് പാടില്ല. ഇത്തരം അഭിപ്രായങ്ങള് സൈബര് നിയമപ്രകാരം ശിക്ഷാര്ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള് വായനക്കാരുടേതു മാത്രമാണ്