കമല്‍ ഹാസെന്റ തമിഴ്നാട് യാത്ര 26ന് തുടങ്ങും
ചെന്നൈ: ഏറെ കാത്തിരുന്ന ഉലകനായകന്‍ കമല്‍ ഹാസെന്റ രാഷ്ട്രീയ പ്രവേശനത്തിെന്റ ആദ്യ ചുവടുവെപ്പായി തമിഴ്നാട്യാത്ര ആരംഭിക്കുന്നു. ജനുവരി 26നാണ് യാത്ര തുടങ്ങുക എന്ന് കമല്‍ഹാസന്‍ അറിയിച്ചു. ഇൗ മാസം 26 മുതല്‍ ജനങ്ങളെ കാണാനുള്ള തെന്റ യാത്ര ആരംഭിക്കുകയാണ്. യാത്രയുടെ പൂര്‍ണ വിവരങ്ങള്‍ അടുത്ത ആനന്ദ വികടന്‍ മാസികയില്‍ ഉണ്ടാകുെമന്നും അദ്ദേഹം അറിയിച്ചു.
തമിഴ്നാട്ടിലെ പ്രശസ്തമായ മാസികയാണ് ആനന്ദ വികടന്‍. ഇൗ മാസികയില്‍ സ്ഥിരമായി ലേഖനമെഴുതാറുള്ള വ്യക്തിയാണ് കമല്‍ ഹാസന്‍. കഴിഞ്ഞ ലേഖനത്തില്‍ തമിഴ് സൂപ്പര്‍ സ്റ്റാര് രജിനി കാന്തിനൊപ്പം പ്രവര്‍ത്തിക്കാന്‍ ആഗ്രഹമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച രജിനിയോടൊപ്പം പ്രവര്‍ത്തിക്കാന്‍ താത്പര്യമുണ്ടെന്ന് അറിയിച്ചതിലൂടെ താനും രാഷ്ട്രീയത്തിലിറങ്ങുകയാണെന്ന് അദ്ദേഹം വ്യക്തമാക്കുകയായിരുന്നു. അതിനു പിറകെയാണ് തമിഴ്നാട് യാത്രയും പ്രഖ്യാപിച്ചിരിക്കുന്നത്.
തെന്റ സ്ഥാനം സംരക്ഷിക്കാനായി സാധാരണ രാഷ്ട്രീയക്കാരെപ്പോല സുഹൃത്തുക്കളെ പ്രതിയോഗികളാക്കില്ല. അത്തരം നേതൃത്വത്തെ പുതുതലമുറ ആഗ്രഹിക്കുന്നില്ല. പുതുതലമുറയെ മാത്രമല്ല, മുതിര്‍ന്നവരെയും സുഹൃത്തുക്കളെയുെമല്ലാം ഉള്‍ക്കൊള്ളിച്ചുകൊണ്ട് മുന്നോട്ടു നീങ്ങാനാണ് തെന്റ ശ്രമമെന്നും നേരത്തെ രാഷ്ട്രീയ കാഴ്ചപ്പാട് വ്യക്തമാക്കിെക്കാണ്ട് കമല്‍ഹാസന്‍ എഴുതിയിരുന്നു.
ഇ. പളനിസാമി സര്ക്കാറിെന്റ അഴിമതിെയയും ദുര്‍ഭരണത്തെയും വിമര്‍ശിച്ചു കൊണ്ടാണ് കമല്‍ ഹാസന്‍ രാഷ്ട്രീയത്തിേലക്ക് ഇറങ്ങുന്നത്. നാട്ടുകാര്‍ക്ക് സംസ്ഥാനത്തെ അഴിമിതകള്‍ ചൂണ്ടിക്കാണിക്കാനായി മയ്യം വിസില്‍ എന്ന ആപ്പും അുദ്ദേഹം തുടങ്ങിയിരുന്നു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്