കമലഹാസനെ പ്രംശംസിച്ച് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത്
ജനങ്ങളുടെ വിശ്വാസം നേടിയെടുത്ത് അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിവുള്ള വ്യക്തിയാണ് കമലഹാസനെന്ന് രജനീകാന്ത് .ഉത്തരവാദിത്വത്തോടെയും കാര്യപ്രാപ്തിയോടെയും വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന വ്യക്തി കൂടിയാണ് അദ്ദേഹമെന്നും രജനീകാന്ത് അഭിപ്രായപ്പെട്ടു.
കമലഹാസനും താനും വ്യത്യസ്ത മാര്‍ഗങ്ങളിലൂടെ ഒരു ലക്ഷ്യത്തിലേക്ക് യാത്ര ചെയ്യുന്നവരാണ്. ജനങ്ങളുടെ ക്ഷേമമാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നതെന്നും രജനീകാന്ത് പറഞ്ഞു. ബുധനാഴ്ചയാണ് മക്കള്‍ നീതി മയ്യം എന്ന പേരില്‍ കമലഹാസല്‍ തന്റെ പാര്‍ട്ടി പ്രഖ്യാപിച്ചത്.
മക്കള്‍ നീതി മയ്യം എന്ന പാര്‍ട്ടി പ്രഖ്യാപന ചടങ്ങില്‍ ഡല്ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്, ഡല്ഹി മുന്‍ നിയമ മന്ത്രി സോമനാഥ് ഭാരതി, കര്ഷക നേതാവ് പി.ആര്‍. പാണ്ഡ്യന് തുടങ്ങിയവര് മുഖ്യാതിഥികളായി എത്തിയിരുന്നു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്