×

കനേഡിയന്‍ പ്രധാനമന്ത്രി ജസ്​റ്റിന്‍ ട്രൂഡോ ഇന്ന്​ മോദി​െയ കാണും

ന്യൂഡല്‍ഹി: അഞ്ചു ദിവസമായി ഇന്ത്യയി​െലത്തിയ കനേഡിയന്‍ പ്രധാനമന്ത്രി ജസ്​റ്റിന്‍ ട്രുഡോ ഇന്ന്​ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണും. വ്യാപാരം, പ്രതിരോധം, ആണവ സഹകരണം, കാലാവസ്​ഥാ വ്യതിയാനം തടയല്‍, ഉര്‍ജ്ജം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ സഹകരണം കൂടിക്കാഴ്​ചയില്‍ ചര്‍ച്ചയാകുമെന്നാണ്​ കരുതുന്നത്​. ട്വിറ്ററിലൂടെ മോദി ട്രൂഡോക്ക്​ സ്വാഗതമോതി.

‘ട്രൂഡോയും കുടുംബവും ഇന്ത്യാ സന്ദര്‍ശനം ആസ്വദിച്ചു എന്നു വിശ്വസിക്കുന്നു. ട്രൂഡോയുടെ മക്കളായ സേവിയര്‍, എല്ല ഗ്രേസ്​, ഹദ്രിന്‍ എന്നിവരെ കാണാന്‍ ആകാംക്ഷയുണ്ട്​. 2015 ല്‍ കാനഡ സന്ദര്‍ശിച്ചപ്പോള്‍ ട്രൂഡോയോടും എല്ല ഗ്രേസിനുമൊപ്പം എടുത്ത ചിത്രം ഇവിടെ പങ്കു​െവക്കുന്നു’ എന്നാണ്​ മോദി ട്വീറ്റ്​ ചെയ്​തത്​.

ഇന്ത്യ സന്ദര്‍ശനത്തിന്​ ശനിയാഴ്​ച എത്തിയ ട്രൂഡോയെ സ്വീകരിക്കാന്‍ മോദി വിമാനത്താവളത്തില്‍ എത്തിയിരുന്നില്ല. ലോക നേതാക്കളെ സ്വീകരിക്കാന്‍ പ്രോ​േട്ടാകോള്‍ തെറ്റിച്ച്‌​ വിമാനത്താവളത്തിലെത്തി സ്വീകരിക്കാറുണ്ടായിരുന്ന മോദി ട്രൂഡോയെ സ്വീകരിക്കാന്‍ എത്താതിരുന്നത്​ വാര്‍ത്തയായിരുന്നു. ട്രേൂഡോയെ സ്വാഗതം ​െചയ്​ത്​ ട്വീറ്റ്​ ​േപാലും ചെയ്യാതിരുന്ന മോദി ട്രൂഡോ ഗുജറാത്ത്​ സന്ദര്‍ശിച്ചപ്പോഴും അനുഗമിച്ചിരുന്നില്ല.

കാനഡയില്‍ ഇന്ത്യയിലെ സിഖ്​ വംശകര്‍ ധാരാളമായി കുടിയേറിയിട്ടുണ്ട്​. മോദിയുടെ മന്ത്രിസഭയിലേതിനേക്കാള്‍ സിഖ്​ മന്ത്രിമാര്‍ ത​​െന്‍റ മന്ത്രിസഭയിലുണ്ടെന്ന്​ ഒരിക്കല്‍ ട്രൂഡോ പറഞ്ഞിരുന്നു. കൂടാതെ, മോദി കാനഡ സന്ദര്‍ശിച്ചപ്പോള്‍ മന്ത്രിസഭയി​െല താരതമ്യേന ജൂനിയറായ മ​ന്ത്രി​െയയായിരുന്നു സ്വീകരിക്കാന്‍ ട്രൂഡോ ചുമതലപ്പെടുത്തിയിരുന്നത്​. ഇവക്ക്​ പകരം വീട്ടിയതാണ്​ പ്രധാനമന്ത്രിയെന്നാണ്​ റിപ്പോര്‍ട്ട്​. കൂടാതെ സിഖ്​ വിഘടനവാദികളോട്​ ട്രൂഡോ സ്വീകരിക്കുന്ന മൃദുസമീപനത്തോടുള്ള പ്രതിഷേധം കൂടി അറിയിക്കുകയായിരുന്നു സര്‍ക്കാര്‍.

കഴ​ിഞ്ഞ ദിവസം ഡല്‍ഹിയില്‍ ട്രൂഡോയുടെ ചടങ്ങിലേക്ക്​ ഖലിസ്​ഥാന്‍ തീവ്രവാദി ജസ്​പാലിനെ ക്ഷണിച്ചത്​ വിവാദമാവുകയും തുടര്‍ന്ന്​ കനേഡിയന്‍ എംബസി ക്ഷണം പിന്‍വലിക്കുകയും ചെയ്​തിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top