കനത്ത മൂടല്‍മഞ്ഞ്: ഡല്‍ഹിയില്‍ ട്രെയിനുകള്‍ വൈകിയോടുന്നു
ന്യൂഡല്‍ഹി: കനത്ത മൂടല്‍മഞ്ഞ് കാരണം കാഴ്ച മങ്ങുന്ന അവസ്ഥയില്‍ തലസ്ഥാനത്ത് ട്രെയിനുകള്‍ വൈകിയോടുന്നു. 33 ട്രെയിനുകളാണ് ഇപ്പോള്‍ വൈകിയിരിക്കുന്നത്. മൂന്ന് ട്രെയിനുകള്‍ റദ്ദാക്കി. അഞ്ച് ട്രെയിനുകളുടെ സമയം പുനക്രമീകരിച്ചിരിക്കുകയുമാണ്. തലസ്ഥാനത്ത് വായു മലിനീകരണം ശക്തമാണ്. വെള്ളിയാഴ്ച വായു ഗുണനിലവാര സൂചികയില്‍ കൂടിയ അളവായ 335 ആണ് കാണപ്പെട്ടത്.
അതേസമയം, കഴിഞ്ഞ വ്യാഴാഴ്ച വായു ഗുണ നിലവാര സൂചികയില്‍ കുറഞ്ഞ അളവ് 288 കാണപ്പെട്ടത് ആശ്വാസകരമായി. ഡല്‍ഹിയിലെ വായു നിലവാരം താരതമ്യേന മികച്ച നിലയില്‍ കാണപ്പെട്ട ദിനമായിരുന്നു അന്ന്. എന്നാല്‍ വൈകുന്നേരത്തോടെ താപനിലയില്‍ വന്‍ കുറവ് നേരിടുകയും വായുനിലവാരം തീരെ താഴുകയുമായിരുന്നു.
മലിനീകരണവും പുകമഞ്ഞും ഒരുമിച്ചു വന്നതോടെ ഡല്‍ഹിയില്‍ നേരത്തെ ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്