×

കനത്ത മഞ്ഞുവീഴ്ചയും മഴയും ;ജമ്മു-ശ്രീനഗര്‍ ഹൈവേ ഗതാഗതം നിരോധിച്ചു

ജമ്മു: മഞ്ഞുവീഴ്ചയില്‍ ഒറ്റപ്പെട്ട് കാശ്മീര്‍ താഴ്വര. കനത്ത മഞ്ഞുവീഴ്ചയും മഴയും മൂലം ജമ്മു-ശ്രീനഗര്‍ ഹൈവേ വഴിയുള്ള ഗതാഗതം നിരോധിച്ചു. ജമ്മു-ശ്രീനഗര്‍ നാഷണല്‍ ഹൈവേയും കാശ്മീര്‍ താഴ്വരയിലേക്കുള്ള മുഗള്‍ റോഡുമാണ് അടച്ചത്.

ജമ്മുവില്‍ നിന്നും 434 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ലഡാക്കിലേക്കുള്ള ശ്രീനഗര്‍-ലേ ഹൈവേയും ഞായറാഴ്ച അടച്ചിരുന്നു മുന്‍കരുതലിന്റെ ഭാഗമായാണിത്.

ബനിഹാല്‍ മേഖല മുതല്‍ 300 കിലോമീറ്ററോളം ഭാഗവും മഞ്ഞുവീഴ്ച മൂലം ഗതാഗതയോഗ്യമല്ലാതായിട്ടുണ്ട്. മഞ്ഞുവീഴ്ച കശ്മീര്‍ താഴ്വരയിലേക്കുള്ള മുഗള്‍ റോഡിലേക്കും പൂഞ്ച്, രജൗരി ജില്ലകളിലേക്കും വ്യാപിക്കുമെന്നാണ് കരുതുന്നത്.

ഹിമപാതത്തില്‍പ്പെട്ട് കാണാതായ സൈനികര്‍ക്കായി തിരച്ചില്‍ നടത്തി വരികയാണ്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top