×

കഥകളി ആചാര്യന്‍ മടവൂര്‍ വാസുദേവന്‍ നായര്‍ അന്തരിച്ചു

പ്രശസ്ത കഥകളി ആചാര്യന്‍ മടവൂര്‍ വാസുദേവന്‍ നായര്‍(87)അന്തരിച്ചു. കൊല്ലം അഞ്ചലിലെ ക്ഷേത്രത്തില്‍ കഥകളി അവതരിപ്പിക്കുന്നതിനിടെ വേദിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. അഗസ്ത്യകോട് മഹാദേവ ക്ഷേത്രത്തിലായിരുന്നു കഥകളി. സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ച കഥകളി ആചാര്യന്മാരില്‍ ഒരാളായിരുന്നു മടവൂര്‍. കളരിസമ്പ്രദായചിട്ടകള്‍ പിന്തുടരുന്ന ഇദ്ദേഹം താടിവേഷങ്ങള്‍ ഒഴികെ മറ്റെല്ലാ വിഭാഗങ്ങളിലും പ്രതിഭ തെളിയിച്ചിണ്ടുണ്ട്.

തിരുവനന്തപുരം ജില്ലയിലെ മടവൂരിലായിരുന്നു ഇദ്ദേഹത്തിന്റെ ജനനം. 1967 മുതല്‍ 1977 വരെ പത്തുവര്‍ഷക്കാലം കലാമണ്ഡലത്തിലെ തെക്കന്‍ കളരിയില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചു. 1978 തിരുവന്തപുരം ജില്ലയിലെ പകല്‍ക്കുറിയില്‍ തെക്കന്‍ കളരിയ്ക്കായി ഒരു കഥകളികേന്ദ്രം എം കെ കെ നായരുടെ പ്രത്യേക താല്പര്യത്തില്‍ ആരംഭിച്ചു. ‘കലാഭാരതി കഥകളി വിദ്യാലയം’ എന്ന പ്രസ്തുത കഥകളികേന്ദ്രത്തിന്റെ ആദ്യപ്രിന്‍സിപ്പാള്‍ കൂടിയായിരുന്നു മടവൂര്‍.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top