കണ്‍സ്യൂമര്‍ ഫെഡ് എംഡി രാമനുണ്ണിയെ ഹൈക്കോടതി അയോഗ്യനാക്കി

കൊച്ചി: കണ്‍സ്യൂമര്‍ ഫെഡ് എംഡി സ്ഥാനത്തുനിന്ന് ഡോ. എം. രാമനുണ്ണിയെ അയോഗ്യനാക്കി ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. തല്‍സ്ഥാനത്ത് തുടരാന്‍ രാമനുണ്ണി അര്‍ഹനല്ലെന്ന് ഹൈക്കോടതി അറിയിച്ചു.
സര്‍ക്കാര്‍ സര്‍വീസില്‍ ഉള്ളയാളായിരിക്കണം എംഡിയാകേണ്ടതെന്ന വ്യവസ്ഥ ലംഘിച്ചതിനാണ് ഹൈക്കോടതിയുടെ നടപടി.
ബോര്‍ഡ് മുന്‍ അംഗം ഒ.വി. അപ്പച്ചന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. രാമനുണ്ണി തൃശൂര്‍ ജില്ലാ സഹകരണബാങ്ക് ജനറല്‍ മാനേജര്‍ മാത്രമായിരുന്നുവെന്നാണ് ഹര്‍ജിയില്‍ വ്യക്തമാക്കുന്നത്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്