കണ്ണൂര്‍ വെട്ടേറ്റ് മരിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിന് വധഭീഷണി നേരിട്ടിരുന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്.
തനിക്ക് വധഭീഷണി ഉണ്ടായിരുന്നെന്ന് ശുഹാബ് തന്നെ വ്യക്തമാക്കുന്ന ഓഡിയോ സംഭാഷണം പുറത്തുവന്നു.
നേരിട്ടും അല്ലാതെയും ഭീഷണി ഉണ്ടെന്നും അതൊന്നും താന്‍ ആരോടും പറഞ്ഞിട്ടില്ലെന്നും ഓഡിയോയില്‍ വ്യക്തമാക്കുന്നുണ്ട്. വധഭീഷണി ഉണ്ടായിരുന്നെനന് ശുഹൈബ് പറഞ്ഞിരുന്നതായി പിതാവും വ്യക്തമാക്കി.
ശുഹൈബിനെതിരെ സിപിഐഎം പ്രവര്‍ത്തകര്‍ കൊലവിളി നടത്തുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ശുഹൈബെ നിന്റെ നാളുകള്‍ എണ്ണപ്പെട്ടു എന്നാണ് വീഡിയോയില്‍ പറയുന്നത്. ജനുവരി 11 ന് എടയന്നൂരില്‍ നടന്ന പ്രകടനത്തിലായിരുന്നു സിപിഐഎം പ്രവര്‍ത്തകര്‍ കൊലവിളി നടത്തിയത്. ഒരുമാസത്തിനിപ്പുറം ഫെബ്രുവരി 12 നാണ് ശുഹൈബ് കൊല്ലപ്പെടുന്നത്.
അതേസമയം, ശുഹൈബിന്റെ കൊലപാതകം രാഷ്ട്രീയ വൈരാഗ്യം മൂലമാണെന്ന് പൊലീസിന്റെ എഫ്‌ഐആര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തില്‍ ഇതുവരെ മുപ്പതോളം പേരെ ചോദ്യം ചെയ്തതായും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഒരു പ്രതിയെപ്പോലും ഇതുവരെ അറസ്റ്റ് ചെയ്യാന്‍ പൊലീസിന് സാധിച്ചിട്ടില്ല.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്