കണ്ണീരണിഞ്ഞ് കനിമൊഴി …..കുറ്റവിമുക്തരാക്കിയതില്‍ സന്തോഷം
ന്യൂഡല്‍ഹി: വിവാദമായ 2ജി സ്പെക്‌ട്രം കേസില്‍ മുഴുവന്‍ പ്രതികളെയും കുറ്റവിമുക്തരാക്കിയതില്‍ സന്തോഷമുണ്ടെന്ന് മുഖ്യപ്രതികളിലൊരാളായിരുന്ന കനിമൊഴി. എല്ലാം ഗൂഢാലോചനയായിരുന്നു. ഇതില്‍ ഒരാളെ കുറ്റപ്പെടുത്തുന്നില്ല. ഒടുവില്‍ നീതി നടപ്പിലായതില്‍ സന്തോഷമുണ്ട്. കനിമൊഴി പറഞ്ഞു.
കഴിഞ്ഞുപോയ ഏഴു വര്‍ഷങ്ങള്‍ ബുദ്ധിമുട്ടേറിയതായിരുന്നു. വിധി ഡി.എം.കെ പ്രവര്‍ത്തകര്‍ക്ക് ഊര്‍ജം നല്‍കുമെന്നും കനിമൊഴി പറഞ്ഞു.
ഒരു തെളിവുമില്ലാതെ യു.പി.എ സര്‍ക്കാറിനെതിരെ നടത്തിയ വലിയ പ്രചരണ തന്ത്രമായിരുന്നു 2ജി സ്പെക്‌ട്രം കേസെന്ന് തെളിഞ്ഞതായി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പറഞ്ഞു. യു.പി.എ സര്‍ക്കാറിനെ അകാരണമായി വേട്ടയാടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
യു.പി.എ നേതാക്കളായ കപില്‍ സിബല്‍, മനീഷ് തിവാരി, വീരപ്പ മൊയ് ലി എന്നിവര്‍ മുന്‍ സി.എ.ജിയായിരുന്ന വിനോദ് റായിയെ വിമര്‍ശിച്ചു. ഇതിനെക്കുറിച്ച് ഉത്തരം പറയാന്‍ വിനോദ് റായ് ബാധ്യസ്ഥനാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചു.
വിധി പകര്‍പ്പ് ലഭിച്ചതിനുശേഷം തുടര്‍നടപടികളെക്കുറിച്ച് അറിയിക്കാമെന്നായിരുന്നു സി.ബി.ഐ നിലപാട്. എന്നാല്‍ വിധിക്കെതിരെ ഹൈകോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറിയിച്ചു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്