കണ്ടം വഴി ഓടാന്‍ പറഞ്ഞവര്‍ക്ക് മറുപടിയുമായി ജൂഡ് ആന്റണി:
നടി പാര്‍വ്വതിയും സംവിധായകന്‍ ജൂഡ് ആന്റണിയും തമ്മിലുള്ള സോഷ്യല്‍ മീഡിയ പോരാണ് ഇപ്പോള്‍ സൈബര്‍ ഇടങ്ങളിലെ പ്രധാന ചര്‍ച്ചകളിലൊന്ന്. ഇരുവരും പരസ്പരം പേരെടുത്ത് പറയാതെ പരോക്ഷ പ്രതികരണങ്ങളിലൂടെയാണ് പാര്‍വ്വതിയും ജൂഡനും രംഗത്തെത്തിയിരിക്കുന്നത്. പാര്‍വ്വതി നേരത്തെ ഒ.എം.കെ.വിയുമായി തന്നെ അധിക്ഷേപിച്ചവര്‍ക്ക് മറുപടി നല്‍കിയിരുന്നു. ഇതിനുള്ള മറുപടിയെന്ന തരത്തില്‍ പാടത്തിലൂടെ ഓടുന്ന പെണ്‍കുട്ടിയുടെ ചിത്രം പോസ്റ്റ് ചെയ്താണ് ജൂഡിന്റെ പോസ്റ്റ്. പാര്‍വ്വതിയേയോ മറ്റ് വിമര്‍ശകരെയോ പേരെടുത്ത് പറഞ്ഞിട്ടില്ലെങ്കിലും ഇത് പാര്‍വ്വതിയ്ക്കുള്ള മറുപടിയായാണ് സോഷ്യല്‍ മീഡിയ വിലയിരുത്തുന്നത്.
നേരത്തെ തനിക്കെതിരെ അധിക്ഷേപമുന്നയിച്ചവര്‍ക്കെതിരെ ഒ.എം.കെ.വി മറുപടി നല്‍കിയ നടി പാര്‍വ്വതിക്ക് പിന്തുണയുമായി നടി റിമാ കല്ലിങ്കല്‍ അടക്കം രംഗത്തെത്തിയിരുന്നു. പാര്‍വ്വതിയുടെ ട്വിറ്ററിലെ പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട് ഫേസ്ബുക്കില്‍ പങ്ക് വെച്ചാണ് റിമ പിന്തുണയുമായി എത്തിയത്. നന്നായിരിക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ് റിമ സ്‌ക്രീന്‍ ഷോട്ട് പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഫെമിനിച്ചി സ്പീക്കിംഗ് എന്ന ഹാഷ് ടാഗില്‍ എല്ലാ സര്‍ക്കസ് മുതലാളിമാര്‍ക്കും വേണ്ടി എന്ന് പറഞ്ഞുകൊണ്ട് ഒ.എം.കെ.വി എന്ന് തുന്നിയ തൂവാലയുടെ ചിത്രമാണ് പാര്‍വ്വതി ട്വീറ്റ് ചെയ്തത്.
പാര്‍വ്വതിയുടെ ട്വീറ്റ് സംവിധായകന്‍ ജൂഡ് ആന്റണിക്കുള്ള മറുപടിയായിട്ടാണ് സോഷ്യല്‍ മീഡിയ വിലയിരുത്തുന്നത്. സര്‍ക്കസ് കൂടാരത്തില്‍ കയറി പറ്റിയ കുരങ്ങ് മുതലാളി പറയുന്നത് പോലെ ചാടുന്നു ഓടുന്നു കരണം മറിയുന്നു. ഒടുവില്‍ അഭ്യാസിയായി നാട് മുഴുവന്‍ അറിയപ്പെടുന്ന കുരങ്ങായി മാറുന്നു. അപ്പോള്‍ മുഴുവന്‍ സര്‍ക്കസ്‌കാരേയും മുതലാളിമാരെയും തെറി പറയുന്നു. മുതലാളിമാര്‍ ചൂഷണം ചെയ്തു എന്ന് പരിതപിക്കുന്നു. ഈ കുരങ്ങിന് ആദ്യമേ എല്ലാം വേണ്ടെന്നു വച്ച് കാട്ടില്‍ പോകാമായിരുന്നു. അങ്ങനെ പോയാല്‍ ആരറിയാന്‍ അല്ലെ.? എന്നായിരുന്നു ജൂഡിന്റെ പോസ്റ്റ്.
മമ്മൂട്ടി അഭിനയിച്ച കസബക്കെതിരെ പരാമര്‍ശമുന്നയിച്ചതിനെ തുടര്‍ന്ന് പാര്‍വ്വതിക്ക് നേരെ സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് പാര്‍വ്വതിയെ പരിഹസിക്കുന്നതിനായി ജൂഡ് പോസ്റ്റിട്ടതെന്നാണ് ജൂഡിന്റെ പോസ്റ്റിന്റെ അടിയില്‍ വരുന്ന കമന്റുകള്‍.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്