ഓഖി ദുരന്തബാധിതര്‍ക്ക് വേഗത്തില്‍ നഷ്ടപരിഹാരമെത്തിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരന്തത്തിന് ഇരയായവര്‍ക്ക് വേഗതത്തില്‍ നഷ്ടപരിഹാരം എത്തിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം. ജില്ലാ കളക്ടര്‍മാര്‍ക്കാണ് ഇത്സംബന്ധമായ നിര്‍ദേശം മുഖ്യമന്ത്രി നല്‍കിയത്.
നിലവിലുള്ള മാനദണ്ഡപ്രകാരം നല്‍കുന്ന നഷ്ടപരിഹാരത്തുക കുറവാണെങ്കില്‍ അക്കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തണമെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങളും ശുചീകരണ പ്രവര്‍ത്തനങ്ങളും കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകണന്നും മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ ദുരന്ത ബാധിത പ്രദേശങ്ങളിലെ ജനങ്ങളില്‍നിന്ന് കടുത്ത പ്രതിഷേധം ഉയരുന്നതിനിടെയാണ് നിര്‍ദ്ദേശം.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിഴിഞ്ഞത്ത് ജനരോഷം ഉയര്‍ന്നിരുന്നു. ചുഴലിക്കാറ്റ് ദുരിത ബാധിതരെ സന്ദര്‍ശിക്കാനെത്തിയ മുഖ്യമന്ത്രിയെ മൂന്ന് മിനിട്ടോളം ജനങ്ങള്‍ തടഞ്ഞുവയ്ക്കുകയും ചെയ്തിരുന്നു.
രക്ഷാപ്രവര്‍ത്തനത്തില്‍ കോസ്റ്റ് ഗാര്‍ഡിന് വീഴ്ച സംഭവിച്ചുവെന്നും അധികൃതരുടെ ഇടപെടല്‍ ഫലപ്രദമായില്ലെന്നും ആരോപിച്ചായിരുന്നു ജനങ്ങളുടെ പ്രതിഷേധം.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്