ഓഖി ദുരന്തം; 1843 കോടി രൂപയുടെ പാക്കേജ് അനുവദിക്കണമെന്ന് കേന്ദ്രത്തോട് മുഖ്യമന്ത്രി
തിരുവനന്തപുരം : ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഉണ്ടായ നാശനഷ്ട്ടം നേരിടുന്നതിന് 1843 കോടി രൂപയുടെ പാക്കേജ് അനുവദിക്കണം എന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ് നാഥ് സിങ്ങുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. അടിയന്തിര സഹായമായി 300 കോടി നല്‍കണം എന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിന്റെ ആവശ്യത്തില്‍ ഉടന്‍ നടപടി സ്വീകരിക്കാം എന്ന് രാജ്നാഥ്സിങ് ഉറപ്പ് നല്‍കിയതായി പിണറായി വിജയന്‍ അറിയിച്ചു.കേരളത്തിലെ കെടുതികള്‍ വിലയിരുത്താന്‍ ഉടന്‍ കേന്ദ്ര സംഘത്തെ അയക്കും എന്നും രാജ് നാഥ സിംഗ് മുഖ്യമന്ത്രിക്ക് ഉറപ്പ് നല്‍കി. സ്വന്തമായി ഭൂമിയോ വീടോ ഇല്ലാത്ത മുഴുവന്‍ മല്‍സ്യ തൊഴിലകള്‍ക്കും കേന്ദ്ര പദ്ധതിയില്‍ ഉള്‍െപ്പടുത്തി ഭൂമിയും വീടും നല്‍കണം എന്ന ആവശ്യം പരിഗണിക്കാം എന്നും രാജ് നാഥ് സിംഗ് പിണറായി വിജയന് ഉറപ്പ് നല്‍കി. ഉള്‍ക്കടലില്‍ കാണാതായവര്‍ക്ക് വേണ്ടി നടത്തുന്ന തെരച്ചില്‍ 10 ദിവസം കൂടി നടത്തണം എന്ന കേരളത്തിന്റെ ആവശ്യം പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ അംഗീകരിച്ചതായും പിണറായി വിജയന്‍ വ്യക്തമാക്കി.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്