×

ഓഖി ചുഴലിക്കാറ്റ് വിഷയത്തില്‍ കേന്ദ്രം രാഷ്ട്രീയം കളിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

കണ്ണൂര്‍:  തമിഴ്നാട് മുഖ്യമന്ത്രിയെ വിളിച്ച പ്രധാനമന്ത്രി തന്നെ വിളിക്കാതിരുന്നത് കേരളത്തില്‍ ഇടതുസര്‍ക്കാര്‍ ആയതു കൊണ്ടാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കണ്ണൂരില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘തമിഴ്നാട്ടിലെ മുഖ്യമന്ത്രിയെ പ്രധാനമന്ത്രി വിളിച്ച്‌ സംസാരിച്ചു. കേരളത്തിലെ മുഖ്യമന്ത്രിയെ വിളിക്കാന്‍ അദ്ദേഹത്തിന് തോന്നിയില്ല. തോന്നാതിരുന്നത് ഇടതുപക്ഷ നേതൃത്വത്തിലുള്ള സര്‍ക്കാരുകളോട് കേന്ദ്രം സ്വീകരിക്കുന്ന സമീപനത്തിന്റെ ഭാഗമാണ്’ മുഖ്യമന്ത്രി പിണറായി വിജയന്‍ കുറ്റപ്പെടുത്തി.

മുഖ്യമന്ത്രിയുടെ സുരക്ഷ ഇല്ലാതിരുന്ന കാലത്തും താന്‍ പല സ്ഥലങ്ങളിലും പോയിട്ടുണ്ടെന്നും ബുള്ളറ്റ് പ്രൂഫ് കാര്‍ തനിക്ക് വേണ്ടി വാങ്ങിയിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിനെതിരെ തെറ്റായ വാര്‍ത്തകള്‍ പ്രചരിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top